പുഞ്ചിരിയാല്‍ മരണത്തെപ്പുണര്‍ന്ന സന്യാസിനി

പുഞ്ചിരിയാല്‍ മരണത്തെപ്പുണര്‍ന്ന സന്യാസിനി

നിറപുഞ്ചിരിയോടെ മരിച്ചു കിടക്കുന്ന സിസ്റ്റര്‍ സെസിലിയായുടെ ഫോട്ടോ വളരെ പെട്ടന്നാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞത്. ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ സഹനങ്ങള്‍ പുഞ്ചിരിയോടെയാണ് ഏറ്റെടുത്തത്. സഹനത്തിന്റെ മുന്‍പിലും പതറാതെ പൊരുതി മുന്നേറിയ
സിസ്റ്റര്‍ സെസിലി മരിയായുടെ ജീവിതത്തെക്കുറിച്ച് കര്‍മ്മലീത്താ സന്യാസസഭാ സമൂഹത്തിലെ അംഗമായ സന്യാസിനികള്‍ പങ്കു സ്പാനിഷ് മാധ്യമത്തോട് പങ്കുവച്ച കാര്യങ്ങളിലൂടെ സിസ്റ്ററുടെ ധന്യ ജീവിതമാണ് വെളിവാകുന്നത്.

നാവില്‍ ക്യാന്‍സര്‍ ബാധിച്ച് കഠിന വേദനയിലൂടെയാണീ കര്‍മ്മലീത്താ സന്യാസിനി കടന്നു പോയത്. അവളുടെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്ത വാട്‌സ്ആപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വളരെ പെട്ടന്നാണ് എല്ലാവരിലേക്കും എത്തിയത്. എന്തിന്, ഫ്രാന്‍സിസ് മാര്‍പാപ്പ പോലും തന്റെ പ്രാര്‍ത്ഥന സിസ്റ്റര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.

വേദനയുടെ മധ്യത്തിലും അവര്‍ തന്റെ മനസ്സിന്റെ സന്തോഷം കൈവിട്ടിരുന്നില്ല. എത്ര വേദനയാണെങ്കിലും തനിക്ക് സാധിക്കുന്ന ദിവസങ്ങളിലെല്ലാം സഭാ വസ്ത്രമണിഞ്ഞ് ആശുപത്രി ചാപ്പലിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമായിരുന്നു.

അവസാന കാലഘട്ടങ്ങളില്‍ സിസ്റ്റര്‍ക്ക് സംസാരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും വി. കുര്‍ബാന മദ്ധ്യേയുള്ള ആഗ്യങ്ങള്‍ സിസ്റ്റര്‍ സെസിലിയായുടെ എളിമയെയും സഹനജീവിതത്തെയും കാണിച്ചു തരുന്നതായിരുന്നു. ‘ഞാന്‍ സംതൃപ്തയാണ്. സഹനത്തിലൂടെ കടന്നു പോകുന്നവരില്‍ ദൈവത്തിന്റെ പ്രവര്‍ത്തനം കണ്ടും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവരെ കണ്ടും ഞാന്‍ അത്ഭുതപ്പെട്ടുപോയി.’ മെയ് മാസത്തില്‍ സിസ്റ്റര്‍ എഴുതിയതാണീ വാക്കുകള്‍.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനും തിരുരക്തം കൊണ്ട് ചുണ്ട് നനയ്ക്കുന്നതിനുമുള്ള ഭാഗ്യം സിസ്റ്റര്‍ക്ക് ലഭിച്ചു. (യേശുവിന്റെ തിരുശരീരക്തങ്ങള്‍ നമ്മിലേക്ക് ഉള്‍ക്കൊള്ളുന്ന മാര്‍ഗ്ഗമായ നാവ്, അസുഖം ബാധിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുറിച്ചു കളയേണ്ടതായി ഇവര്‍ക്ക് വന്നിരുന്നു.)

വി. കെയ്‌റ ലൂസി ബഡോണയെപ്പോലെ സിസ്റ്റര്‍ സെസിലായും തന്റെ പ്രിയതമനിലേക്ക് എത്തിച്ചേരുന്ന ദിവസമായതിനാല്‍ ശവസംസ്‌കാരത്തില്‍ പ്രാര്‍ത്ഥന മാത്രമല്ല ആഘോഷവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login