പുടിന്റെ വത്തിക്കാന്‍ സന്ദര്‍ശനം: യുക്ക്‌റെയ്ന്‍, മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയം

പുടിന്റെ വത്തിക്കാന്‍ സന്ദര്‍ശനം: യുക്ക്‌റെയ്ന്‍, മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയം

putinറഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ യുക്ക്‌റേനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം. പാപ്പയും പുടിനും വ്യാഖ്യാതാവിന്റെ സഹായത്തോടെ 50 മിനിറ്റ് സ്വകാര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു.
യുക്ക്‌റെയ്ന്‍ സന്ദര്‍ശനവും മിഡില്‍ ഈസ്റ്റിലെ സ്ഥിതി ഗതികളുമായിരുന്നു ഒത്തുചേരലിലെ വിഷയമെന്ന് വത്തിക്കാന്‍ വ്യക്താവായ ജെസ്യൂട്ട് വൈദീകന്‍ ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു.
സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധയുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് പാപ്പ പുടിനോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികളില്‍ ഉറച്ചു നില്‍ക്കണമെന്നും പാപ്പ പറഞ്ഞതായി ഫാ. ലൊംബാര്‍ഡി പറഞ്ഞു.
മാര്‍ച്ച് 2014ല്‍ യുക്ക്‌റെയ്‌ന്റെ ക്രിമിയ പ്രദേശം റഷ്യ പിടിച്ചടക്കുന്നതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പുടിന്‍ നിഷേധിച്ചെങ്കിലും റഷ്യക്കാര്‍ വിമതരെ സഹായിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.
മിഡില്‍ ഈസ്റ്റില്‍ പ്രത്യേകിച്ച് സിറിയയിലും ഇറാഖിലും തടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. അന്താരാഷ്ട്ര സംഘടനകളോട് സമാധാനം പ്രചരിപ്പിക്കുന്നതിനും സമൂഹത്തെയും മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു.
പരസ്പരം സമ്മാനങ്ങള്‍ കൈമാറി അവര്‍ ചര്‍ച്ച അവസാനിപ്പിച്ചു..

You must be logged in to post a comment Login