പുതിയ ക്‌നാനായ ദേവാലയം അമേരിക്കയില്‍

പുതിയ ക്‌നാനായ ദേവാലയം അമേരിക്കയില്‍

കണക്ടികറ്റികറ്റ്: ക്‌നാനായ കത്തോലിക്കര്‍ക്കായി അമേരിക്കയില്‍ പുതിയ ദേവാലയം ഉയരുന്നു. ഹാര്‍ട്ട്‌ഫോര്‍ഡ് കണ്‍ട്രിയിലെ വെതര്‍സ്ഫീല്‍ഡിലാണ് സെന്റ് മേരീസ് ക്‌നാനായ ദേവാലയം വരുന്നത്. 2017 ഓടെ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാകും. വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിലവിലുള്ള ദേവാലയത്തെക്കാള്‍ നാലിരട്ടി വലുപ്പമുണ്ടാകും പുതിയ ദേവാലയത്തിന്.

1996 ല്‍ ഈ ദേവാലയം പണിതപ്പോള്‍ 18 കുടുംബങ്ങളായിരുന്നു ഇതിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോളത് അറുപത്തിനാല് കുടുംബങ്ങളായി. കൂടാതെ മുപ്പതോളം കുടുംബങ്ങള്‍ ന്യൂയിംഗ്ടണ്‍ ഹോമിലുണ്ട്. സഭ കൂടുതല്‍ വളരും എന്നതിന്റെ പ്രതീക്ഷയിലാണ് വലിയൊരു ദേവാലയം നിര്‍മ്മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോകമെങ്ങുമായി ഒരു ലക്ഷത്തോളം ക്‌നാനായ കത്തോലിക്കരുണ്ട്. 1700 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ആരംഭിച്ചതാണ് ഇന്ത്യയിലെ ക്‌നാനായ പാരമ്പര്യം.

അമേരിക്കയില്‍ മാത്രമായി ആയിരത്തോളം ക്‌നാനായ സിറിയന്‍ കത്തോലിക്കാ കുടുംബങ്ങളുണ്ട്.

You must be logged in to post a comment Login