പുതിയ ചാക്രികലേഖനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു: യു.എസ് ബിഷപ്പുമാര്‍

പുതിയ ചാക്രികലേഖനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു: യു.എസ് ബിഷപ്പുമാര്‍

encyclഅടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്ന് യു.എസ് ബിഷപ്പുമാര്‍. ചാക്രികലേഖനത്തെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഇവര്‍ അറിയിച്ചു. ജൂണ്‍ 18 നാണ് ചാക്രികലേഖനം പുറത്തിറങ്ങുക. പരിസ്ഥിതിസംരക്ഷണമാണ് ചാക്രികലേഖനത്തിന്റെ കേന്ദ്രവിഷയമെങ്കിലും പാവപ്പെട്ടവരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പരിഗണനയ്ക്കും മാര്‍പാപ്പ ഊന്നല്‍ കൊടുക്കുമെന്ന് മിയാമിയിലെ ആര്‍ച്ചബിഷപ്പ് മാര്‍ തോമസ് വെന്‍സ്‌കി പ്രതീക്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു. നമുക്കു വേണ്ടി മാത്രമല്ല, വരുംതലമുറകള്‍ക്കു വേണ്ടിയും നാം പ്രകൃതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ദൈവത്തോടും സഹോദരങ്ങളോടുള്ള ബന്ധം പോലെ തന്നെയായിരിക്കണം പ്രകൃതിയോടുള്ള ബന്ധവും. പ്രകൃതിയെ ചൂഷണം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളില്‍ നിന്നും നാം പിന്‍മാറണം’, അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ആഗോളസമൂഹത്തെ മുഴുവന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും വര്‍ത്തമാനകാലത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും ആര്‍ച്ച്ബിഷപ്പ് തോമസ് കാന്റൂ പറഞ്ഞു. ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്‌കാരത്തെ ഉപേക്ഷിക്കണം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഭൂമി. കാലാവസ്ഥാവ്യതിയാനം, വെള്ളപ്പൊക്കെ, ഭൂമികുലുക്കം എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണം മനിഷ്യന്റെ വിവേകശൂന്യമായ ഇടപെടലുകളാണ്. ഭൂമിയിലെ വിഭവങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login