പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ജസ്യൂട്ട്‌സ് ഒരുക്കങ്ങളില്‍

പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ജസ്യൂട്ട്‌സ് ഒരുക്കങ്ങളില്‍

വത്തിക്കാന്‍: പുതിയ സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുക്കാനായി റോമില്‍ ഈശോസഭക്കാര്‍ ഒത്തുകൂടുന്നു. ഒക്ടോബര്‍ രണ്ടിനാണ് ജനറല്‍ കോണ്‍ഗ്രിഗേഷന്‍ മീറ്റിംങ്. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ശവകുടീരത്തിന് സമീപം ദിവ്യബലി അര്‍പ്പിച്ചാണ് മീറ്റിംങ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 215 ജസ്യൂട്ട്‌സ് പങ്കെടുക്കും.

ഇതില്‍ ആറ് റിലീജിയസ് ബ്രദേഴ്‌സ്, യുഎസ്- കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള 33 പ്രതിനിധികളും ഉള്‍പ്പെടുന്നു. റോമിലെ ജസ്യൂട്ട്‌സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പാട്രിക്ക് മുലേമ്‌നിയാണ് ഇക്കാര്യം അറിയിച്ചത്.

ജനറല്‍ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്ന ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ അസെര്‍ബൈജാനിലായിരിക്കും. എങ്കിലും സമ്മേളനത്തിന്റെ ഏതെങ്കിലും ഒരു ദിവസം അദ്ദേഹം പ്രതിനിധികളെ സംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാ. അഡോല്‍ഫോ നിക്കോളാസാണ് ഇപ്പോള്‍ ഈശോസഭയുടെ സുപ്പീരിയര്‍. 2008 ലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ അദ്ദേഹം താന്‍ 2016 ല്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ അദ്ദേഹം എണ്‍പതാം വയസിലേക്ക് കടക്കും.

ജനുവരി ഒന്നിലെ കണക്ക് അനുസരിച്ച് ലോകമെങ്ങുമായി 16376 ഈശോസഭാംഗങ്ങളുണ്ട്. അതില്‍ 11,785 വൈദികര്‍,1,192 ബ്രദേഴ്‌സ്, 2,,681 സ്‌കോളസ്റ്റിക്‌സ്,751 നൊവീസ്. ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ പങ്കെടുക്കാനുള്ള ശരാശരി പ്രായം 56 ആണ്. ഫാദര്‍ നിക്കോളാസാണ് പങ്കെടുക്കുന്നതില്‍ ഏറ്റവും പ്രായമുള്ള ജസ്യൂട്ട്്. ഏറ്റവും പ്രായം കുറഞ്ഞ ആള്‍ 39 കാരനായ ബ്രദര്‍ ജെയിംസും

. ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോസഭയിലെ അംഗമാണ്.

You must be logged in to post a comment Login