പുതിയ ബെന്‍ഹര്‍ ആഗസ്റ്റ് 19ന് എത്തും

പുതിയ ബെന്‍ഹര്‍ ആഗസ്റ്റ് 19ന് എത്തും

സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളില്‍ ഒന്നായ ബെന്‍ഹറിന്റെ പുതിയ പതിപ്പ് ആഗസ്റ്റ് 19 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. 1959 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ബെന്‍ഹര്‍ ആ വര്‍ഷം 11 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടി സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിഹാസ നടന്‍ ചാള്‍ട്ടന്‍ ഹെസ്റ്റന്‍ ആണ് അതില്‍ ബെന്‍ഹറെ അവതരിപ്പിച്ചത്.

യൂദാ ബെന്‍ഹര്‍ എന്ന യഹൂദ പ്രഭു അടിമായി തീരുന്നതും അവസാനം ക്രിസ്തുവില്‍ തന്റെ രക്ഷ തിരിച്ചറിയുന്നതുമായ കഥ ലോകത്തെമ്പാടുമുള്ള വിശ്വാസികളെയും സിനിമാപ്രേമികളെയും ഒരു പോലെ ത്രസിപ്പിച്ചിരുന്നു.

അത്യുജ്ജ്വരമായ തേരോട്ട മത്സരം ആദ്യത്തെ ബെന്‍ഹറിലെ ഹൈലൈറ്റ് ആയിരുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ ഒരുക്കിയ ആ രംഗം എന്നും ഒരു വിസ്മയമായിരുന്നു. പുതിയ ബെന്‍ഹറില്‍ ഈ രംഗം എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് സിനിമാ ലോകം.

പുതിയ ബെന്‍ഹറില്‍ നായകവേഷം ചെയ്യുന്നത് ബ്രിട്ടീഷ് നടനായ ജാക്ക് ഹ്യൂസ്റ്റന്‍ ആണ്. വിഖ്യാത നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ ബെന്‍ഹറെ തേരോട്ടം പഠിപ്പിക്കുന്ന നുബിയന്‍ ഷേക്കിന്റെ വേഷം ചെയ്യുന്നു.

You must be logged in to post a comment Login