പുതിയ ബെന്‍ഹര്‍ ഒരുങ്ങുന്നു

പുതിയ ബെന്‍ഹര്‍ ഒരുങ്ങുന്നു

benhurഎക്കാലത്തെയും വലിയ ക്രിസ്തീയ ഇതിഹാസ ചിത്രങ്ങളിലൊന്നായ ബെന്‍ഹര്‍ റീമേക്കിനൊരുങ്ങുന്നു. പുതിയ ബെന്‍ഹറില്‍ യേശുക്രിസ്തുവിന്റെ വേഷം ചെയ്യുന്ന ബ്രസീലിയന്‍ നടന്‍ റൊഡ്രിഗോ സാന്‍ടോറോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ആശീര്‍വാദം നല്‍കി.

വില്യം വൈലര്‍ സംവിധാനം ചെയ്ത ആദ്യത്തെ ബെന്‍ഹര്‍ കലാമൂല്യം കൊണ്ടും പുരസ്‌കാരങ്ങള്‍ കൊണ്ടും ബോക്‌സോഫീസ് വിജയം കൊണ്ടും ലോകസിനിമാ ചരിത്രത്തില്‍ ഒരു അതുല്യ ക്ലാസ്സിക്കാണ്. ചാള്‍ട്ടന്‍ ഹെസ്റ്റണ്‍ ബെന്‍ഹറായി വേഷമിട്ട ചിത്രം 11 ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടി റെക്കോര്‍ഡിട്ടിരുന്നു. 1959 ലാണ് ആദ്യ ബെന്‍ഹര്‍ റിലീസ് ചെയതത്.

തിമൂര്‍ ബെക്മാംബെത്തോവ് ഒരുക്കുന്ന പുതിയ ബെന്‍ഹറിന്റെ ചിത്രീകരണം റോമില്‍ നടക്കുകയാണ്. ലൂയി വാലസിന്റെ പ്രഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള ഇതിവൃത്തമാണ് ബെന്‍ഹറിന്റേത്. പുതിയ ബെന്‍ഹറില്‍ മോര്‍ഗന്‍ ഫ്രീമാന്‍, ടോബി കെപ്പല്‍, സോഫിയ ബ്ലാക്ക് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2016 ഫെബ്രുവരിയില്‍ ചിത്രം റിലീസാകും..

You must be logged in to post a comment Login