പുതിയ മാധ്യമ സംരംഭത്തിന് രൂപം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ അതിരൂപത

പുതിയ മാധ്യമ സംരംഭത്തിന് രൂപം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ അതിരൂപത

ലോസ് ഏയ്ജല്‍സ്: കാലിഫോര്‍ണിയായിലെ വിശുദ്ധനാക്കപ്പെട്ട മിഷനറി വൈദികന്റെ ജീവിതം മാതൃകയാക്കി ലോസ് ഏയ്ജല്‍സ് അതിരൂപത ഏയ്ജലസ് ന്യൂസ് എന്ന പേരില്‍ പുതിയ മാധ്യമ സംരംഭത്തിന് അടിത്തറ നല്‍കി.

ദൈവത്തിന്റെ സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ജ്വലിക്കുന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ച വി. ജൂണിപ്പെറോ സെറയുടെ പാത പിന്തുടര്‍ന്ന്
ഇന്നത്തെ പുതിയ മാധ്യമ യുഗത്തില്‍ അവിടുത്തെ സുവിശേഷം പ്രഘോഷിക്കുന്നതിന് മിഷനറിമാരെ അയക്കേണ്ടതുണ്ട്. പുതിയ മാധ്യമ സംരംഭത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്
ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ്സ് പറഞ്ഞു.

സുവിശേഷത്തിലെ സന്ദേശങ്ങള്‍ ഒരിക്കലും മാറുന്നില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ നമ്മുടെ രക്ഷകനായ ദൈവത്തെക്കുറിച്ച് ഏറ്റവും നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഭാഷ തന്നെ വേണം തിരഞ്ഞെടുക്കാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപതയിലെ ഇടവകകള്‍, സ്‌കൂളുകള്‍, പല മിനിസ്ട്രികള്‍ എന്നിവയെ സംബന്ധിക്കുന്ന വാര്‍ത്തകളാവും പുതിയ മാധ്യമത്തില്‍ ഉള്‍പ്പെടുത്തുക. വിശുദ്ധനാക്കപ്പെട്ടതിനു ശേഷമുള്ള ജൂണിപ്പെറോ സെറയുടെ ആദ്യത്തെ ഫീസ്റ്റ് ദിനമായ ജൂലൈ ഒന്നിനാണ് മാധ്യമസ്ഥാപനത്തിന്റെ ഉദ്ഘാടനം.

You must be logged in to post a comment Login