പുതിയ യൂറോപ്യന്‍ മനുഷ്യത്വം സ്വപ്‌നം കാണുന്ന മാര്‍പാപ്പ

പുതിയ യൂറോപ്യന്‍ മനുഷ്യത്വം സ്വപ്‌നം കാണുന്ന മാര്‍പാപ്പ

‘എനിക്കൊരു സ്വപ്‌നമുണ്ട്. യൂറോപ്പില്‍ പുതിയ മനുഷ്യത്വം വിടരുന്ന സ്വപ്നം’ ചാര്‍ലിമെയ്ന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു, ഫ്രാന്‍സിസ് പാപ്പ.

‘യൂറോപ്പ് പരിക്ഷീണിതയായിരിക്കുന്നു. നമ്മുടെ കാലം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ ഭൂഖണ്ഡത്തിന്റെ അധിപന്മാര്‍ ഭുതകാലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. പുതിയ മനുഷ്യത്വം ഇവിടെ സംജാതമാകണം.’ പാപ്പാ പറഞ്ഞു.

‘യുവത്വം നിറഞ്ഞതെങ്കിലും അമ്മയാകാന്‍ ത്രാണിയുള്ള യൂറോപ്പിനെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ജീവനെ ആദരിക്കുന്ന, പ്രത്യാശ പകരുന്ന യൂറോപ്പ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന യൂറോപ്പ്. പാവങ്ങളെ സഹോദരങ്ങളായി കണ്ട്, അവര്‍ക്കായി സഹായഹസ്തം നീട്ടുന്ന, പുതുതായി എത്തുന്നവരെ ഹൃദയപൂര്‍വം സ്വീകരിക്കുന്ന യൂറോപ്പ്.’ പാപ്പാ പറഞ്ഞു.

വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും സന്തോഷകരമായി കണക്കാക്കുന്ന യൂറോപ്പാണ് താന്‍ സ്വപ്‌നം കാണുന്നതെന്ന് പാപ്പാ പറഞ്ഞു. എല്ലാവരുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ആരുടെയും കര്‍ത്തവ്യങ്ങള്‍ അവഗണിക്കാത്ത യൂറോപ്പ് പുലരണം എന്ന് പാപ്പാ പ്രത്യാശിച്ചു.

 

ഫ്രേസര്‍

You must be logged in to post a comment Login