പുതിയ വത്തിക്കാന്‍ അധികാരികളെ തിരഞ്ഞെടുത്ത് പാപ്പ

പുതിയ വത്തിക്കാന്‍ അധികാരികളെ തിരഞ്ഞെടുത്ത് പാപ്പ

Pope_Francis_reaches_out_Chinaവത്തിക്കാനിലെ വിവിധ സ്ഥാനങ്ങളിലേക്ക് ഫ്രാന്‍സിസ് പാപ്പ ഔദ്യോഗിക നാമനിര്‍ദേശങ്ങള്‍ നടത്തി.
ഫിലിപ്പിയന്‍സിലെ മനില ആര്‍ച്ച്ബിഷപ്പായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ജി. ടാഗിള്‍ നിലവില്‍ കാരിസ് ഇന്റര്‍ നാഷണലസിന്റെ പ്രസിഡന്റായതിനു പുറമേ പോന്തിഫിക്കല്‍ കൗണ്‍സിലായ കോര്‍ യുനമിന്റെ അംഗമായി തിരഞ്ഞെടുത്തു. പരിശുദ്ധ പിതാവിന്റെ നാമത്തില്‍ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘടനയാണ് കോര്‍ യുനമം. 1971ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് സംഘടനയ്ക്ക് രൂപം കൊടുത്തത്.
കാരിറ്റസ് ഇന്റര്‍ നാഷണലിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളെയും പാപ്പ തിരഞ്ഞെടുത്തു. ജെന്റ് ബിഷപ്പും കാരിറ്റസ് യൂറോപ്പിന്റെ പ്രസിഡന്റായ ലൂകാസ് വാന്‍ ലൂയി; സിപ്രോ ആര്‍ച്ച്ബിഷപ്പും കാരിറ്റസ് സിപ്രോയുടെ പ്രസിഡന്റുമായ യൂസഫ് ആന്റോണിയോ സുയിഫ്; കാരിറ്റസ് ഒഷീനിയയുടെ പ്രസിഡന്റ് മോണ്‍. ജെറാര്‍ഡ് പാട്രിക് ബേര്‍ണ്‍സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കുന്നതിനുള്ള അന്വേഷണം നടത്തുന്ന സംഘത്തിലേക്കും പാപ്പ പുതിയ ആളുകളെ നിയമിച്ചു. മിലാന്‍ അതിരൂപതാ വൈദികനും റോമിലുള്ള വിശുദ്ധന്‍മാരായ അംബ്രോസിന്റെയും ചാള്‍സിന്റെയും നാമധേയത്തിലുള്ള സെമിനാരിയുടെ റെക്ടറുമായ മോണ്‍. എന്നിയോ അപ്പേസിറ്റിയും, വെറോന രൂപതയുടെ വികാരിയും ഡോണ്‍ നിക്കോളോ മാസ്സ് എന്ന ധര്‍മ്മ സ്ഥാപനത്തിന്റെ അംഗവുമായ ഫാ. ഫ്രാന്‍സിസ്‌കോ മാസാഗ്രാന്‍ഡേ എന്നിവരാണ് നിയുക്തരായ പുതിയ അംഗങ്ങള്‍.
ചിലിയിലെ ആര്‍ച്ച്ബിഷപ്പും സാന്റിയാഗോ എമിരിറ്റസുമായ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്‌പോ ജാവിയര്‍ ഇറാസുറീസ് മെക്‌സിക്കോയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ആറാമത്തെ ദേശീയ കോണ്‍ഗ്രസ്സില്‍ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

You must be logged in to post a comment Login