പുതുമോടിയോടെ കാരുണ്യകേരള സന്ദേശയാത്ര

പുതുമോടിയോടെ കാരുണ്യകേരള സന്ദേശയാത്ര

കൊച്ചി: തെക്കന്‍ മേഖലയിലെ തീരദേശങ്ങളിലെ പ്രഥമഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ കാരുണ്യ കേരള സന്ദേശ യാത്ര വിപൂലീകരിക്കാന്‍ കെസിബിസി തീരുമാനം. ജീവകാരുണ്യപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും അഭ്യര്‍ത്ഥനയെ മാനിച്ചാണ് പുതിയ തീരുമാനം.

ദൈവത്തിന്റെ മുഖം മുഖം സ്‌നേഹവും കരം കാരുണ്യവുമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന കാരുണ്യയാത്ര കേരളത്തിലെ 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തിക്കുള്ളിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.

വിവിധ മതസമൂഹങ്ങളില്‍ വിശ്വസിക്കുന്ന ഇരുപതോളം അംഗങ്ങള്‍ യാത്രസംഘത്തില്‍ ഉള്‍പ്പെടുന്നു. വിവിധ മത സാമൂഹിക പ്രസ്ഥാനങ്ങലില്‍പ്പെട്ട സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ സന്ദര്‍സിച്ച് ഒരുമിച്ച് ആഹാരം കഴിക്കുക, അനുമോദനവും ഉപഹാരങ്ങളും നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് യാത്രസംഘം സമയംകണ്ടെത്തുന്നു. തെരുവേരങ്ങളില്‍ മനോനില തെറ്റി അലയുന്നവരെ സംഘത്തോടൊപ്പമുള്ള മൊബൈല്‍ ബാത്ത് സംഘങ്ങള്‍ കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ അടുത്തുള്ള സംരക്ഷണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉച്ചഭാഷിണിയും പ്രകടനവും ഒഴിവാക്കി പ്രാര്‍ത്ഥനാപൂര്‍വ്വം സഞ്ചരിക്കുന്ന സംഘം വണ്ടിയില്‍ ഭക്ഷണവും മരുന്നും വസ്ത്രവും കരുതിയാണ് യാത്ര.

കെസിബിസിയുടെ പ്രൊലൈഫ് സമിതിയാണ് കാരുണ്യ യാ്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 ന് ആരംഭിച്ച യാത്ര 2016 നവംബര്‍ 19 ന് എറണാകുളത്ത് ജീവകാരുണ്യ മഹാസംഗമത്തോടെ സമാപിക്കും.

You must be logged in to post a comment Login