പുതുമ തേടിപ്പോകുന്നവരല്ല യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍: പാപ്പാ

പുതുമ തേടിപ്പോകുന്നവരല്ല യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍: പാപ്പാ

Pope Francis holds up letters during visit to St. Mary Mother of the Redeemer Parish on outskirts of Rome‘ക്രിസ്ത്യാനിയാവുക എന്നാല്‍ യേശുക്രിസ്തുവിനെ അനുഗമിക്കുക, അനുകരിക്കുക. ഇതിലപ്പുറം മറ്റൊന്നുമില്ല’ ഫ്രാന്‍സിസ് പാപ്പാ വി. ബലി മധ്യേ പറഞ്ഞു.

‘ക്രിസ്ത്യാനിയാവുക എന്നാല്‍ എപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നവരെ അന്വേഷിച്ചു നടക്കുകയല്ല. ഇന്നു ഉച്ചയ്ക്കു ശേഷം കൃത്യം നാലു മണിക്ക് പരിശുദ്ധ കന്യാമറിയം കത്തയക്കും എന്നു പറയുന്ന സിദ്ധന്മാരെവിടെ?’ പാപ്പാ ചോദിച്ചു. ‘ഇത് ക്രിസ്തീയതയല്ല. ദൈവത്തിന്റെ അവസാനവാക്കിന്റെ പേരാണ് യേശു. അതിനപ്പുറം മറ്റൊന്നുമില്ല. ‘ പാപ്പാ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ വ്യക്തിത്വം മനോഹരവും കൃത്യവുമാണ്. ക്രിസ്തുവിന് ജീവിക്കുന്ന സാക്ഷ്യം നല്‍കുകയാണത്. അഷ്ടസൗഭാഗ്യങ്ങളിലൂടെ അവസാനവിധിയുടെ സന്ദേശത്തിലും പറയുന്നതു പോലെ വിശക്കുന്നവനെ ഊട്ടുന്നതാണത്, പാപ്പാ പറഞ്ഞു.

എന്നാല്‍ മനുഷ്യപാപം മൂലം ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വത്വത്തോട് വിശ്വസ്തത പുലര്‍ത്തുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. ‘സാക്ഷ്യം നല്‍കുന്നതിനു പകരം ആശയങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നതാണ് പരാജയം. കൊള്ളാം, ഞാനൊരു ക്രിസ്ത്യാനിയാണ്. ക്രിസ്തുമതം നല്ലൊരു ആശയമാണ്. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്ക്ാറുണ്ട്.’

പുതുമ തേടിപ്പോകുന്നവര്‍ ശരിയായ ക്രിസ്തീയതയില്‍ നിന്നും വ്യതിചലിക്കുന്നവരാണ്. ക്രിസ്തുമതത്തിന്റെ ആരംഭവും അവസാനവും യേശുവാണെന്ന് അവര്‍ അറിയുന്നില്ല. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഭിഷേകം ചെയ്യപ്പെട്ടവരാണെന്നും മനസ്സിലാക്കുന്നില്ല – പാപ്പാ ഓര്‍മിപ്പിച്ചു..

You must be logged in to post a comment Login