പുത്തന്‍ പ്രവണതകള്‍ ഭരണഘടനയുടെ അന്തസത്തക്കു ചേര്‍ന്നതല്ല: സിബിസിഐ

പുത്തന്‍ പ്രവണതകള്‍ ഭരണഘടനയുടെ അന്തസത്തക്കു ചേര്‍ന്നതല്ല: സിബിസിഐ

ബംഗലൂരു: ഭരണഘടനയുടെ അന്തസത്തക്കു തന്നെ കോട്ടം വരുത്തുന്ന പ്രവണതകളാണ് സമീപകാലത്ത് രാജ്യത്ത് അരങ്ങേറുന്നതെന്ന് സിബിസിഐ. തുറന്ന സംവാദങ്ങള്‍ നടത്തുന്നതിനു പകരം ഏറ്റുമുട്ടലുകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പലരും ശ്രമിക്കുന്നതെന്ന് സിബിസിഐ പ്ലീനറി യോഗം വിലയിരുത്തി.

വിവിധ സംസ്‌കാരവും മതവിശ്വാസവും പുലര്‍ത്തുന്ന ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും സമാധാനവും ഉറപ്പാക്കിയെങ്കില്‍ മാത്രമേ രാജ്യത്ത് വികസനം സാധ്യമാകുകയുള്ളൂ. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യതയും ഉറപ്പാക്കണം. ഇത് ഭരണഘടനയില്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ടെങ്കിലും ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ ഇപ്പോഴും അവഗണന നേരിടുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login