പുനരേകീകരണത്തിന് തയ്യാറെന്ന് അമേരിക്കയിലെയും യൂറോപ്പിലേയും പ്രൊട്ടസ്റ്റന്റ് നേതാക്കള്‍

പുനരേകീകരണത്തിന് തയ്യാറെന്ന് അമേരിക്കയിലെയും യൂറോപ്പിലേയും പ്രൊട്ടസ്റ്റന്റ് നേതാക്കള്‍

images500 വര്‍ഷത്തിലേറെ പഴക്കമുണ്ട് അമേരിക്കയിലെയും യൂറോപ്പിലേയും പ്രൊട്ടസ്റ്റന്റ് സഭകളും വത്തിക്കാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക്. എന്നാല്‍ തര്‍ക്കങ്ങളവസാനിപ്പിച്ച് പുനരേകീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ഇരുകൂട്ടരുമിപ്പോള്‍. വത്തിക്കാനു കീഴില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രൊട്ടസ്റ്റന്റ് നേതാക്കള്‍ പറഞ്ഞു. ഇതിനായി തങ്ങള്‍ സന്നദ്ധരാണെന്നും ഇവര്‍ മാര്‍പാപ്പയെ അറിയിച്ചു. വത്തിക്കാന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ചര്‍ച്ചകളുടെ ഫലമാണിത്. അമേരിക്കന്‍ പാസ്റ്റര്‍മാരായ ജോയല്‍ ഓസ്റ്റിന്‍, റിക്ക് വാറന്‍ എന്നിവരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ആയ ജസ്റ്റിന്‍ വെല്‍ബി എന്നിവരും അനുരഞ്ജനശ്രമങ്ങളുടെ ഭാഗമായി മാര്‍പാപ്പയെ നേരിട്ടു സന്ദര്‍ശിച്ചു. കഴിഞ്ഞ കാലത്തെ ഭിന്നതകളെല്ലാം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. ഒരേ ആചാരാനുഷ്ഠാനങ്ങളും ഒരേ വിശ്വാസവും പിന്തുടര്‍ന്ന് ക്രിസ്തുവില്‍ ഒന്നായി വര്‍ത്തിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ അധികാരത്തെ തങ്ങള്‍ അംഗീകരിക്കുന്നതായും സഭാനിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറായതായും ഇവര്‍ അറിയിച്ചു.

You must be logged in to post a comment Login