പുനര്‍വിവാഹിതരും വിവാഹമോചിതരും ‘സഹോദരീ സഹോദരങ്ങള്‍’ ആയി കഴിയണമെന്ന് ഫിലാഡെല്‍ഫിയ ആര്‍ച്ച്ബിഷപ്പ്

പുനര്‍വിവാഹിതരും വിവാഹമോചിതരും ‘സഹോദരീ സഹോദരങ്ങള്‍’ ആയി കഴിയണമെന്ന് ഫിലാഡെല്‍ഫിയ ആര്‍ച്ച്ബിഷപ്പ്

ഫിലാഡെല്‍ഫിയ: തന്റെ അതിരൂപതയില്‍ വിവാഹബന്ധം വേര്‍പെടുത്തിയവരും പുനര്‍വിവാഹിതരും ‘സഹോദരീ സഹോദരങ്ങള്‍’ ആയി കഴിയണമെന്ന് ഫിലാഡെല്‍ഫിയ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ചാപ്പുട്ട് പുറത്തിറക്കിയ പുതിയ ഇടയലേഖനത്തിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.

അനുതാപത്തിന്റെ കൂദാശയിലൂടെ അനുരഞ്ജനം നേടണമെങ്കില്‍ വിവാഹബന്ധം വേര്‍പെടുത്തിയവരും നിയമപ്രകാരം പുനര്‍വിവാഹം കഴിച്ചവരും “സഹോദരീ സഹോദര”രായി തുടരണം. ഇത് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് വഴിയൊരുക്കും. ആര്‍ച്ച്ബിഷപ്പിന്റെ ഇടയലേഖനത്തില്‍ പറയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ അമോറിസ് ലെയ്റ്റിറ്റിയായിലെ ഉപദേശങ്ങളോട് നീതിപുലര്‍ത്തുന്നതാണ് പുതിയ നിര്‍ദേശമെന്ന് ആര്‍ച്ച്ബിഷപ്പ് ചാപ്പുട്ട് പറഞ്ഞു.

സ്വവര്‍ഗ്ഗ ദമ്പതികള്‍, നിയമപരമായി പുനര്‍വിവാഹം കഴിച്ച ഇടവകാംഗങ്ങള്‍, ലീവിങ്ങ് ടുഗേദര്‍ ബന്ധത്തില്‍ കഴിയുന്ന അവിവാഹിതര്‍ എന്നിവര്‍ക്ക് പാരിഷ് കൗണ്‍സിലില്‍ സേവനം ചെയ്യുന്നതിനോ വിശ്വാസികകളെ ഉപദേശിക്കുന്നതിനോ ദിവ്യകാരുണ്യം നല്‍കുന്നതിനോ ദിവ്യബലിക്കിടെ ബൈബിള്‍ വായിക്കുന്നതിനോയുള്ള അനുവാദം ഉണ്ടായിരിക്കില്ലയെന്നും അദ്ദേഹം ഇടയലേഖനത്തില്‍ വ്യക്തമാക്കി.

You must be logged in to post a comment Login