പുനര്‍വിവാഹിതരെ സഭ സ്‌നേഹമുള്ള അമ്മയെപ്പോലെ പരിഗണിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

പുനര്‍വിവാഹിതരെ സഭ സ്‌നേഹമുള്ള അമ്മയെപ്പോലെ പരിഗണിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

wedവിവാഹമോചിതരായവര്‍ പുനര്‍വിവാഹം ചെയ്യുന്നത് ക്രൈസ്തവമൂല്യങ്ങള്‍ക്ക് എതിരാണെങ്കിലും അവരെ സഭ സ്‌നേഹമുള്ള അമ്മയെപ്പോലെ പരിഗണിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. സഭയുടെ വാതില്‍ ആര്‍ക്കു നേരെയും കൊട്ടിയടക്കപ്പെടുന്നില്ലെന്നും അവരും സഭയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തില്‍നിന്ന് ആരും മാറ്റിനിര്‍ത്തപ്പെടുന്നില്ല. എല്ലാവരുടേയും നന്‍മയാണ് ദൈവം ആഗ്രഹിക്കുന്നത്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ഓഡിയന്‍സിനിടെയാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കുംബം അമൂല്യമായൊരു സ്വത്താണ്. വിവാഹമോചനം പോലുള്ള അവസ്ഥകള്‍ കുടുംബബന്ധങ്ങളെയും കുട്ടികളെയും സാരമായി ബാധിക്കും. ഇത്തരത്തിലുള്ള വേദനയനുഭവിക്കുന്ന ഒരുപാടു കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. പ്രാര്‍ത്ഥനയിലൂടെയും ശരിയായ പഠനങ്ങളിലൂടെയും അവരുടെ മനസ്സില്‍ ക്രൈസ്തവ വിശ്വാസം വേരുറപ്പിക്കണം’, മാര്‍പാപ്പ പറഞ്ഞു.

 

You must be logged in to post a comment Login