പുന:വിവാഹമോ വിവാഹമോചനമോ മാത്രമല്ല സിനഡിന്റെ വിഷയം: ഫാ. തോമസ് റോസിക്ക

പുന:വിവാഹമോ വിവാഹമോചനമോ മാത്രമല്ല സിനഡിന്റെ വിഷയം: ഫാ. തോമസ് റോസിക്ക

FatherRosicaവത്തിക്കാന്‍: പ്രശ്‌നങ്ങളെ ഭയപ്പെടുകയല്ല, യാഥാര്‍ത്ഥ്യത്തെ അവ ആയിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ വക്താവ് ഫാ. തോമസ് റോസിക്ക. സിനഡിന്റെ മൂന്നാം ദിവസമായ ഇന്നലെ സിനഡില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നടന്ന സിനഡിന്റെ തുടക്കമാണ് ഇതെന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

പുനര്‍വിവാഹിതരെയും വിവാഹമോചിതരെയും കുറിച്ചല്ല സിനഡ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള തെറ്റിധാരണകളുണ്ട്. കുടുംബമാണ് സിനഡിന്റെ ചര്‍ച്ചാ വിഷയം. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് യാഥാര്‍ത്ഥ്യ ബോധത്തോടെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതോടൊപ്പം തൊഴിലില്ലായ്മ, കുടിയേറ്റം, ദാരിദ്യം, യുദ്ധം തുടങ്ങിയ വിഷയങ്ങളും  പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login