പുലമ്പലുകള്‍ അവസാനിപ്പിക്കൂ, നല്ല വാക്കുകളാല്‍ ആശ്വാസം നല്കൂ

പുലമ്പലുകള്‍ അവസാനിപ്പിക്കൂ, നല്ല വാക്കുകളാല്‍ ആശ്വാസം നല്കൂ

വത്തിക്കാന്‍ സിറ്റി:download നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് ക്രൈസ്തവര്‍ പരസ്പരം ആശ്വസിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിടുവാക്കുകള്‍ പറയുന്നതും പുലമ്പുന്നതും ഒഴിവാക്കുക. വേനല്‍ക്കാല അവധിക്ക് ശേഷമുള്ള ആദ്യത്തെ പൊതുദര്‍ശനവേളയില്‍ സാന്താമാര്‍ത്തയിലെ ദിവ്യബലിക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സങ്കീര്‍ത്തനഭാഗം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ ചോദിച്ചു, കര്‍ത്താവിനെ കാണാന്‍ കഴിയുമെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? ജോബിനെ പോലെ എല്ലാ സഹനങ്ങള്‍ക്കിടയിലും നമ്മള്‍ ഉറച്ച് വിശ്വസിക്കണം. നമ്മള്‍ നമ്മുടെ കണ്ണുകൊണ്ട് കര്‍ത്താവിനെ കാണുമെന്ന്.. ഇതാണ് നമുക്ക് പ്രത്യാശ നല്കുത്.സിസ്‌റ്റൈന്‍ ചാപ്പലിലെ അന്തിമവിധിയുടെ ചിത്രത്തിലെ ചിത്രീകരണം പോലെ അവിടുന്ന് തീര്‍ച്ചയായും നമ്മെ വിധിക്കാനായി വരും. ഇതാണ് എനിക്ക് നിങ്ങളോടുള്ള ഉപദേശം. പരസ്പരം ആശ്വസിപ്പിക്കുക.

നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുവരാണ്. സഭയെക്കുറിച്ച്….വൈദികരെക്കുറിച്ച്…

എന്നാല്‍ ഇവയൊക്കെ നമുക്ക് പ്രത്യാശ നല്‍കുന്നുണ്ടോ.. നമ്മെ ആശ്വസിപ്പിക്കുന്നുണ്ടോ.. മാര്‍പാപ്പ ചോദിച്ചു.

 

You must be logged in to post a comment Login