പുലരിയിലെ സ്ത്രീകള്‍

പുലരിയിലെ സ്ത്രീകള്‍

6_women-empty-tombസാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങളുമായി ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്ത്ത ന്നെ അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു. ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റുന്നത്. എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! (മര്ക്കോ സ് 16:1-4)

സ്ത്രീകളായിരുന്നു ശൂന്യമായ കല്ലറയ്ക്കും ഉത്ഥാനദൃശ്യത്തിനും ആദ്യത്തെ സാക്ഷികള്‍. അത് തങ്ങളുടെ അഹന്തയ്ക്ക് ഏറ്റ പ്രഹരമായി പുരുഷന്മായര്‍ കരുതിയിട്ടുണ്ടാവും. അവര്‍ പറഞ്ഞതു കെട്ടുകഥ കണക്കെ അനുഭവപ്പെട്ടതുകൊണ്ട് അവരതില്‍ കാര്യമായി വിശ്വസിച്ചില്ലായെന്ന് ലൂക്കായുടെ സൂചനയുണ്ട് (ലൂക്ക. 24.11). പുരുഷനെപ്പോഴും എന്തും സ്വീകരിക്കണമെങ്കില്‍ അയാളുടെ ബുദ്ധിക്കും ഇന്ദ്രിയങ്ങള്ക്കും നിരക്കുന്നതാവണം. സ്ത്രീകളാവട്ടെ ജീവനും മരണത്തിനും പിന്നെ അതിനിടയിലുള്ള എല്ലാത്തിനെക്കുറിച്ചും അഗാധമായ ചില തോന്നലുള്ളവരാണ്. പുരുഷന്മാര്‍ ഓടിപ്പോകുന്ന കുരിശിന്‍ ചുവട്ടില്‍ കാത്തുനില്ക്കാ്നും അവര്ക്കാ വും.
കല്ലറ കാണാന്‍ പോയ സ്ത്രീകള്‍ എന്നാണ് മത്തായി അവരെ അടയാളപ്പെടുത്തുന്നത്. ഗ്രീക്ക് പാഠത്തില്‍ ഉപയോഗിച്ചിരിക്കുന്ന തിയോറിന്‍ എന്ന പദത്തിന് ധ്യാനിക്കുക എന്നുകൂടി അര്ത്ഥ്മുണ്ട്. സൈനികര്‍ കാവല്‍ നില്ക്കു ന്ന മുദ്രവെച്ച കല്ലറയാണിത്. അതിന്റെ മൂടിക്കല്ലിനു മുമ്പില്‍ നിന്നവര്‍ ജീവനെ ധ്യാനിക്കുകയാണ്. മരണത്തെ ആരോഗ്യകരമായി അഭിമുഖീകരിക്കുവാന്‍ പലപ്പോഴും പുരുഷനെക്കാളേറെ സ്ത്രീകള്ക്കാ ണ് ബലമുള്ളതെന്നു തോന്നുന്നു. മരണത്തെ അഭിമുഖീകരിക്കാന്‍ അവര്‍ കാട്ടിയ പ്രകാശം തന്നെയാണ് പുതുജീവന് സാക്ഷികളാകാന്‍ അവരെ സഹായിച്ചതെന്നും തോന്നുന്നു. ജീവനിലാണവരുടെ വിശ്വാസം. മരണത്തിനപ്പുറത്തേക്കുപോലും നീളുന്ന ജീവനില്‍ പ്രണയമാണവരുടെ മൂലധനം.
പട്ടണത്തിലേക്കുള്ള വഴിയില്‍ അവനെ കണ്ടവര്‍ അവന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു തുടങ്ങി. (മത്താ 28.9) ഭയാശങ്കകളില്ലാതെ വളരെ സ്വാഭാവികമായിത്തന്നെ. കല്ലറയെ തൊടാന്‍ ധൈര്യവും പ്രകാശവും കിട്ടിയവര്ക്ക്് ജീവന്റെ ചരണങ്ങളെ തൊടുകയെത്ര സന്തോഷമാണ്.
മാര്ക്കോ സിലും ലൂക്കായിലും അവിടുത്തെ മൃതശരീരത്തെ സുഗന്ധം കൊണ്ടുപൊതിയാനെത്തിയവര്‍ എ്‌ന്നണവരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. കിഴക്കിന്റെ ഒരു കാലാവസ്ഥയില്‍ മൃശരീരം ഇപ്പോള്‍ ജീര്ണ്ണിച്ചുതുടങ്ങാന്‍ നേരമായി. ലാസറിന്റെ കഥയില്‍ അവന്റെ പെങ്ങന്മാര്‍ പറയുന്നത് ഓര്മ്മി ക്കുക. ഇല്ല, അതങ്ങനെ സംഭവിക്കില്ല. സ്‌നേഹം എപ്പോഴും ചില അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നുണ്ട്. മരണത്തെക്കാള്‍ സ്‌നേഹം ശക്തമാണ്. സ്ത്രീകളാണ് ജീവനുള്ള അതിന്റെ സാക്ഷ്യം. മൃതശരീരമല്ല അവര്ക്കു വേണ്ടി കാത്തിരിക്കുന്നത്, ഉയിര്ത്തെ ഴുന്നേറ്റ ക്രിസ്തു തന്നെയാണ്. അങ്ങനെ അവരുടെ സ്‌നേഹം ഇരുളില്‍ കളഞ്ഞുപോയില്ല, എന്നും ജീവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളൊടൊപ്പം സ്‌നേഹവും കാലാതീതമാകുന്നു.
നമുക്കു ചെയ്യാവുന്ന ചെറിയൊരു കാര്യമുണ്ട. ഓരോയിടത്തും സ്ത്രീകളഉടെ മനസ്സ് എന്തുപറയുന്നുവെന്ന് ആരായുക. ഗാര്ഹിക പരിസരങ്ങളിലും വ്യക്തിബന്ധങ്ങളിലും അതിന് കൂടുതല്‍ ഗൗരവം നല്കുക. അവനവന്റെ തന്നെ ഉള്ളിലെ സ്ത്രീസ്വരത്തിന് കാതോര്ത്തു തുടങ്ങുന്നതും നല്ലതാണ്. പുരുഷനിലും സ്ത്രീയുടെ ചില അനുപാതങ്ങളുണ്ട്. ആനിമ എന്നാണ് മനഃശാസ്ത്രം അതിനു പേരിട്ടിരിക്കുന്നത്. അത് കുറെക്കൂടി ഹൃദയവുമായി ബന്ധപ്പെട്ട പ്രതലമാണ്. അവിടെയാണ് മാനവരാശിയുടെ ഉയിര്പ്പി ന്റെ വിത്തുകള്‍ വെളിച്ചം കാത്തു കിടക്കുന്നത്. അങ്ങനെയാണ് ഇടറുകയും പരാജയപ്പെടുകയും നുറുങ്ങുകയും ചെയ്യുന്ന ചില പാവം നരജന്മങ്ങളോട് ഇനിയും ഗുണപരമായ ഒരു ജീവിതം സാദ്ധ്യമാണെന്ന് നമുക്ക് ഓര്മ്മിപ്പിക്കാനാവുന്നത്. ഉയിര്പ്പ് ഒരു മരണാനന്തര അനുഭവം മാത്രമല്ലെന്നും അനുനിമിഷം അനുവര്ത്തി ക്കേണ്ട പ്രത്യാശയുടെ ജീവിതക്രമമാണെന്നും അങ്ങനെയാണ് നമുക്കു മനസ്സിലാവുക..

You must be logged in to post a comment Login