പുല്‍ക്കൂടുകളുടെ പുല്‍ക്കൂട്ടില്‍ വലിയ ഇടയനെത്തി

അപൂര്‍വസുന്ദരമായിരുന്നു, ആ സന്ദര്‍ശനം. കത്തോലിക്കാ സഭയുടെ വലിയ ഇടയന്‍ ഫ്രാന്‍സിസ് പാപ്പാ ക്രിസ്മസ് പുല്‍ക്കൂടാചരണത്തിന് ആരംഭം കുറിച്ച ഗ്രേച്ചിയോയിലെ പുല്ക്കൂട് സന്ദര്‍ശിക്കാനെത്തി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നസ്രത്തിലെ കാലിത്തൊഴുത്തിന്റെ മാതൃകയില്‍ വി ഫ്രാന്‍സിസ് അസീസ്സി ഇവിടെയാണ് ആദ്യത്തെ പുല്‍ക്കൂട് കെട്ടിയത്. ചരിത്രത്തില്‍ പുല്‍ക്കൂടിന്റെ ആദ്യ പുനരാവിഷ്‌കരണമായിരുന്നു, അതാണ് പില്‍ക്കാലത്ത് ലോകമെങ്ങും പ്രസിദ്ധിയാര്‍ദിച്ച പുല്‍ക്കൂട് കെട്ടല്‍ എന്ന ആചാരത്തിലേക്ക് നയിച്ചത്.

ജനുവരി 4ന് ഗ്രേച്ചിയോയിലെത്തിയ പാപ്പാ സാന്തുവാരിയോ ഡെല്‍ പ്രസിപ്പി എന്നറിയപ്പെടുന്ന പുല്‍ത്തൊഴുത്തിനു മുമ്പില്‍ നിന്നു നിശബ്ദനായി പ്രാര്‍ത്ഥിച്ചു. ഫ്രാന്‍സിസ് അസീസ്സി നിര്‍മിച്ച പുല്‍ക്കൂട്ടില്‍ മറ്റൊരു ഫ്രാന്‍സിസ് വന്ദിക്കാനെത്തിയത് മറ്റൊരു അപൂര്‍വതയായി. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായാണ് പാപ്പാ എത്തിയതെന്ന് ഇറ്റാലിയന്‍ ഏജന്‍സിയായ അവ്വനീരെ അറിയിച്ചു. ഹ്രസ്വമായ സന്ദര്‍ശനത്തിനും ശേഷം പാപ്പാ തന്റെ എളിയ ഫോര്‍ഡ് ഫോക്കസ് കാറില്‍ മടങ്ങിപ്പോയി.

1223 ഡിസംബര്‍ 25 നാണ് ആദ്യത്തെ പുല്‍ക്കൂട് പുനരാവിഷ്‌കരണം ഗ്രേച്ചിയോയില്‍ അരങ്ങേറിയത്. ആ വര്‍ഷമാണ് ഫ്രാന്‍സിസ്‌കന്‍ നിയമാവലിക്ക് ഹൊണോരിയസ് മൂന്നാമന്‍ പാപ്പായില്‍ നിന്ന് അംഗീകാരം ലഭിച്ചത്.

You must be logged in to post a comment Login