പുഴയില്‍ മീന്‍മുട്ടകള്‍ നിക്ഷേപിച്ച് പരിസ്ഥിതി സംരക്ഷണം…

പുഴയില്‍ മീന്‍മുട്ടകള്‍ നിക്ഷേപിച്ച് പരിസ്ഥിതി സംരക്ഷണം…

ജാവ: മരിച്ചുകൊണ്ടിരിക്കുന്ന പുഴയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയിലെ ജാവയില്‍ കത്തോലിക്കരുടെ നേതൃത്വത്തില്‍ ആയിരത്തോളമാളുകള്‍ മുന്നിട്ടറങ്ങി. ഇവര്‍ 5 ലക്ഷത്തോളം മീന്‍മുട്ടകള്‍ പുഴയില്‍ നിക്ഷേപിച്ചു. ജാവയിലെ ഭാഞ്ചിര്‍ കനാല്‍ ബരത് പുഴയിലാണ് ഇവര്‍ മീന്‍ മുട്ടകള്‍ നിക്ഷേപിച്ചത്. ഏഴോളം ഇടവകകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതിയോട് നാം ചെയ്ത തെറ്റുകള്‍ക്കുള്ള പരിഹാരപ്രവൃത്തിയാണിതെന്നും പദ്ധതിയോട് സഹകരിച്ച എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായും പരിപാടിയുടെ സംഘാടകനായ നതാലിസ് ഉത്തമോ പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ പരിസ്ഥിതിയോടുള്ള സ്‌നേഹം വളരാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login