എല്ലാ സൗഭാഗ്യങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ ഒന്നും നേടിയില്ലയെന്ന തോന്നല്‍ ചിലപ്പോള്‍ മനസ്സില്‍ ഇടം പിടിക്കും. അങ്ങനെ ആത്മഹത്യയിലേക്ക് തിരിഞ്ഞ ഒരു ഇതിഹാസ നീന്തല്‍ താരമാണ് മൈക്കിള്‍ ഹെല്‍പ്സ്. അദ്ദേഹത്തെ ആത്മഹത്യാ പ്രവണതയില്‍ നിന്ന് പിന്തിരിപ്പിച്ചതൊരു പുസ്തകമാണ്, റിക്ക് വാറന്റെ
ദി പര്‍പ്പസ് ഡ്രിവണ്‍ ലൈഫ്.
അമേരിക്കയില്‍ നിന്നുള്ള മൈക്കിള്‍ ഹെല്‍പ്സ് 22 മെഡലുകള്‍ നേടി ഒളിംപിക്സില്‍
ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തിയാണ്. ഇത്തവണ റിയോ ഡി ജനീറോയില്‍ മാറ്റുരയ്ക്കാനും ഇദ്ദേഹമുണ്ട്.
തന്റെ ജീവിതത്തിലെ കാലിടറിയ അനുഭവങ്ങളെക്കുറിച്ച് ഹെല്‍പ്സ് പങ്കുവച്ചത് ഇഎസ്പിഎന്‍ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്.
ഹെല്‍പ്സിന്റെ ഒന്‍പതാമത്തെ വയസ്സില്‍ അച്ഛന് കുടുംബത്തെ ഉപേക്ഷിച്ചു. മുതിര്പ്പോഴും ആ സങ്കടം അദ്ദേഹത്തെ തുടര്‍ന്നു. 2012ല്‍ ഇദ്ദേഹം നീന്തലില്‍ നിന്ന് വിരമിച്ചതോടെ ശൂന്യത അദ്ദേഹത്തിന്റെ ജീവിതത്തിലുടലെടുത്തു.
അതോടെ എല്ലാവരില്‍ നിന്നും അകന്ന് ഏകനായി ജീവിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അഞ്ചു വര്ഷക്കാലമദ്ദേഹം തന്റെ കിടപ്പുമുറിയില്‍, ഭക്ഷണവും ഉറക്കവുമില്ലാതെ ഏകനായി കഴിച്ചുകൂട്ടി. ഒടുവില്‍ ജീവിതം അവസാനിപ്പിക്കുവാനും തീരുമാനിച്ചു.
അപ്പോഴാണ് സുഹൃത്തായ റേ ലെവിസ് പുനരധിവാസകേന്ദ്രത്തില്‍ അഭയം തേടാന്‍ നിര്‍ദേശിച്ചത്. അദ്ദേഹം ഹെല്പ്സിന് സഭയിലെ ജ്ഞാനസ്നാന പാസ്റ്ററായ റിക്ക് വാരന്റെ പുസ്തകമായ ദി പര്‍പ്പസ് ഡ്രിവണ്‍ ലൈഫ് എന്ന പുസ്തകവും സമ്മാനിച്ചു.
പുസ്തകം വായിച്ചു തുടങ്ങിയ ഹെല്‍പ്സിന്റെ ജീവിതത്തില്‍ പ്രത്യാശയുടെ പുതുനാമ്പുകള്‍ കിളിര്‍ത്തു. പുസ്തകം വായിച്ചപ്പോള്‍ തന്റെ ജന്മത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ടെന്നും, തന്നെക്കാള്‍ ഉപരിയായി ഒരു ശക്തിയുണ്ടെന്നും ബോധ്യപ്പെട്ടതായി ഹെല്‍പ്സ് ഇഎസ്പിഎന്നിനോട് പറഞ്ഞു.
ഹെല്‍പ്സ് മാധ്യമത്തിലൂടെ തന്റെ പരിവര്‍ത്തന കഥ പങ്കുവച്ചപ്പോള്‍ പുസ്തക രചയിതാവ് ഒളിംപിക്സില്‍ മത്സരിക്കുന്ന ഹെല്പ്സിന് ട്വിറ്ററിലൂടെ തന്റെ ആശംസകള്‍ നേര്‍ന്നു.
You must be logged in to post a comment Login