പൂനെയില്‍ മരിയന്‍ ഗ്രോട്ടോക്കു നേരെ ആക്രമണം

പൂനെയില്‍ മരിയന്‍ ഗ്രോട്ടോക്കു നേരെ ആക്രമണം

പൂനെ: പൂനെയിലെ ഡോണ്ടിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിനു മുന്നിലുള്ള മരിയന്‍ ഗ്രോട്ടോയ്ക്കു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. ഗ്രോട്ടോക്കു മുന്നിലുണ്ടായിരുന്ന ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ഗ്രോട്ടോയ്ക്കു സമീപത്തു നിന്നും ഒരു പാക്കറ്റ് പൊട്ടുകളും മണ്‍കുടവും തുളസി നട്ടുപിടിപ്പിച്ച ഒരു കുടവും കണ്ടെത്തിയിട്ടുണ്ട്.

ഗ്രോട്ടോയുടെ സമീപത്തു നിന്നും കറുത്ത നിറത്തിലുള്ള പുക ഉയരുന്നതു കണ്ടാണ് സമീപ വാസികള്‍ ഓടിക്കൂടിയത്. അപ്പോഴേക്കും അക്രമിസംഘം പോയിക്കഴിഞ്ഞിരുന്നു. പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login