പൂനൈ സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് നിലവില്‍ വന്നു

പൂനൈ സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് നിലവില്‍ വന്നു

marപൂനൈ: മലങ്കര കത്തോലിക്കാസഭയ്ക്ക് സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് നിലവില്‍ വന്നു. ഡോ. തോമസ് മാര്‍ അന്തോണിയോസ് പ്രഥമ മെത്രാനായി സ്ഥാനാരോഹിതനായി. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്താരോ പെനാച്ചിയോ , പൂനൈ രൂപതാധ്യക്ഷന്‍ തോമസ് ഡാബ്രൈ, ചാന്ദാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് ജേക്കബ് മാര്‍ ബര്‍ണാബാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലും കാര്‍മ്മികത്വത്തിലുമായിരുന്നു ചടങ്ങുകള്‍ നടന്നത്.
ഫാ. ആന്റണി വലിയവിളയില്‍ എന്നാണ് ബിഷപ്പിന്റെ പേര്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയാണ്. മാതാപിതാക്കള്‍ പരേതനായ കോശിയും കുഞ്ഞമ്മയും. 1955 നവംബര്‍ 25നാണ് ജനനം.
മാര്‍ച്ച് 26 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മലങ്കര കത്തോലിക്കാ സഭയ്ക്കായി പുതിയ എക്‌സാര്‍ക്കേറ്റുകളുടെ പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ഗുഡ്ഗാവില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എക്‌സാര്‍ക്കേറ്റ് നേരത്തെ നിലവില്‍ വന്നിരുന്നു. പൂനൈ എക്‌സാര്‍ക്കേറ്റിന് കീഴില്‍ 27 ഇടവകകളുണ്ട്. തെലങ്കാന, സീമാന്ധ്ര, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍, പുത്തൂര്‍ രൂപതയ്ക്ക് കീഴിലുള്ള മേഖലയ്ക്ക് പുറമെയുള്ള പ്രദേശങ്ങള്‍ തുടങ്ങിയവ അടങ്ങുന്നതാണ് പൂനൈ എക്‌സാര്‍ക്കേറ്റ്..

You must be logged in to post a comment Login