പെന്തക്കോസ്ത് പാസ്റ്റര്‍മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

പെന്തക്കോസ്ത് പാസ്റ്റര്‍മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇറ്റാലിയന്‍ പെന്തക്കോസ്ത് പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ക്ഷമയോടെ ഒത്തൊരുമിച്ച് നടന്നാല്‍ മാത്രമേ ഐക്യം സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്ന് പാപ്പ അവരോട് പറഞ്ഞു.

ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റികണ്‍സിലിയേഷന്‍ സഭാഗവും പാപ്പയുടെ സുഹൃത്തുമായ ജിയോവാന്നി ട്രേറ്റിനോയാണ് ഏഴ് പെന്തക്കോസ്ത് പാസ്റ്റര്‍മാരെ പാപ്പയുടെ സന്നിധിയിലേക്ക് എത്തിച്ചത്. രണ്ടുവര്‍ഷം മുന്‍പ് കസേര്‍ട്ടയിലെ പെന്തക്കോസ്ത് കമ്യൂണിറ്റിയില്‍ പാപ്പ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇവര്‍ പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തിയത്.

കത്തോലിക്കരും പെന്തക്കോസ്ത് വിഭാഗക്കാരുമായുള്ള പരസ്പര ബന്ധം സുഗമമാക്കുന്നതിന് സഹോദരനെയോ ബന്ധുവിനെപ്പോലെയോ പാപ്പ പരിശ്രമിക്കുന്നതിന് തങ്ങളുടെ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ പാസ്റ്റര്‍ ട്രെയിറ്റിനോ പാപ്പയോട് നന്ദി പറഞ്ഞു.

You must be logged in to post a comment Login