പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയ കൂദാശ നാളെ

പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയ കൂദാശ നാളെ

കൂത്താട്ടുകുളം: പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ കൂദാശച്ചടങ്ങുകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.15നു ചടങ്ങുകള്‍ ആരംഭിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേവാലയ പ്രവേശനത്തിനു തുടര്‍ച്ചയായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂദാശകര്‍മം നിര്‍വഹിക്കും.

തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സത്‌ന രൂപത ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, പ്രിസ്റ്റണ്‍ രൂപത നിയുക്ത ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

വൈകുന്നേരം അഞ്ചിന് കല്‍ക്കുരിശ്, കൊടിമരം, ഗ്രോട്ടോ എന്നിവയുടെ വെഞ്ചരിപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ അറിയിച്ചു.

You must be logged in to post a comment Login