പെരുമ്പിള്ളിയില്‍ ഇന്ന് ‘പൈതലാം യേശുവേ’ വീണ്ടും മുഴങ്ങും

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ ആതുരശുശ്രൂഷാ സ്ഥാപനമായ പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രി ഇന്ന് ഒരു ധന്യമുഹൂര്‍ത്തത്തിനു സാക്ഷിയാകും.

ക്രിസ്തുമസ് രാവുകളില്‍ മലയാളികളുടെ നാവിന്‍തുമ്പത്ത് ഓടിയെത്തുന്ന “പൈതലാം യേശുവേ…” എന്ന മനോഹരമായ ഭക്തിഗാനത്തിന്റെ സംഗീതസംവിധായകന്‍ റവ. ഡോ. ജസ്റ്റിന്‍ പനക്കലിനെ ആദരിക്കുന്നു. ഒപ്പം പ്രശസ്ത ഗായിക പത്മശ്രീ കെ എസ് ചിത്രയുടെ സ്വരത്തില്‍ പൈതലാം യേശുവേ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകര്‍ക്ക് വീണ്ടും കേള്‍ക്കാനുള്ള അവസരവും.

ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം സമാപനത്തില്‍ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെസ്റ്റര്‍ നയിക്കുന്ന ക്രിസ്മസ് ഗാനസന്ധ്യയുമുണ്ട്.

1984 ല്‍ ആണ് “പൈതലാം യേശുവേ…” എന്നു തുടങ്ങുന്ന ഗാനത്തിന് ജസ്റ്റിന്‍ പനയ്ക്കലച്ചന്‍ സംഗീതം നിര്‍വഹിച്ചത്. ‘സ്‌നേഹപ്രവാഹം’ എന്ന ആല്‍ബത്തിലേതാണ് ഈ ഗാനം. 12 പാട്ടുകള്‍ ഉള്‍പ്പെടുന്ന ആല്‍ബത്തിലെ ചിത്ര പാടിയ ഈ ഗാനം തന്നെയാണ് ഏറ്റവും ജനപ്രീതി നേടിയതും.

You must be logged in to post a comment Login