പെറുവില്‍ കൊലചെയ്യപ്പെട്ട യൂറോപ്യന്‍ വൈദികരെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി

പെറു: 1991 ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനിടെ പെറുവില്‍ വെച്ച് കൊലചെയ്യപ്പെട്ട മൂന്ന് യൂറോപ്യന്‍ വൈദികരെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. 30,000 ത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോളണ്ട് സ്വദേശിയായ ഫാദര്‍ മിഖായേല്‍ തോമസെക്ക്, ഫാദര്‍ സ്ബിഗന്യൂ സ്ട്രസാല്‍കോവ്‌സ്‌കി, ഇറ്റാലിയന്‍ സ്വദേശിയായ ഫാദര്‍ അലസാന്‍ഡ്രോ ഡോര്‍ദി എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. മൂവരും ഫ്രാന്‍സിസ്‌കന്‍ സഭയിലെ അംഗങ്ങളാണ്. ഇവരുടെ മാതൃരാജ്യത്തു നിന്നും നിരവധിയാളുകള്‍ ചടങ്ങിന് സാക്ഷികളാകാന്‍ എത്തിയിരുന്നു.

You must be logged in to post a comment Login