പെസഹാദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളുടെ കാല്‍ കഴുകും

പെസഹാദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളുടെ കാല്‍ കഴുകും

വത്തിക്കാന്‍: പെസഹാദിനമായ നാളെ ഫ്രാന്‍സിസ് പാപ്പ റോമില്‍ നിന്നും 18 മൈല്‍ അകലെയുള്ള കാരയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തി അഭയാര്‍ത്ഥികളുടെ കാല്‍ കഴുകും. കഴിഞ്ഞ വര്‍ഷം പെഹസാദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ തടവുകാരുടെയും രോഗികളെയും കാല്‍ കഴുകിയിരുന്നു.

വത്തിക്കാനിലെ പെസഹാദിന തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷമായിരിക്കും ഫ്രാന്‍സിസ് പാപ്പ കാരയിലേക്ക് പുറപ്പെടുക. വൈകുന്നേരം 5 മണിയോടു കൂടി കാരയിലെ അഭയാര്‍ത്ഥി സെന്ററിലെത്തുന്ന അദ്ദേഹം അവിടെ വിശുദ്ധകുര്‍ബാനയര്‍പ്പിക്കുകയും 12 അഭയാര്‍ത്ഥികളുടെ കാല്‍ കഴുകുകയും ചെയ്യും. അക്രൈസ്തവരും ഇക്കൂട്ടത്തിലുണ്ട്.

You must be logged in to post a comment Login