പെസഹാ: സ്ത്രീകളുടെ കാല്‍ കഴുകല്‍ അനുവദനീയം

വത്തിക്കാന്‍: പെസഹാദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളുടെ പാദങ്ങള്‍ കഴുകി ചുംബിക്കാന്‍ അനുമതി നല്കിക്കൊണ്ട് വത്തിക്കാന്‍ ഉത്തരവായി. ഇതുസംബന്ധിച്ച ഉത്തരവ് ദൈവാരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പുറപ്പെടുവിച്ചു. ഇത് അംഗീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തും പ്രസിദ്ധീകരിച്ചു.

സ്ത്രീകളുടെ കാല്‍ കഴുകുന്നത് പല പ്രദേശങ്ങളിലും നടപ്പുള്ളതാണെങ്കിലും കൂടുതല്‍ പ്രചാരത്തിലാകാന്‍ കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആദ്യ പെസഹാവ്യാഴാഴ്ച തുടങ്ങിവച്ച രീതിയാണ്. അന്ന് ജയിലിലെ വനിതാ തടവുകാരുടെ കാല്‍ കഴുകിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്.

You must be logged in to post a comment Login