പേരക്കുട്ടികള്‍ക്ക് വിശ്വാസം കൈമാറുന്ന അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും പാപ്പായുടെ ആദരം

പേരക്കുട്ടികള്‍ക്ക് വിശ്വാസം കൈമാറുന്ന അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും പാപ്പായുടെ ആദരം

ഞായറാഴ്ച വൈകിട്ട് കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയ്ക്കു ശേഷം വത്തിക്കാനില്‍ ലൂക്കായുടെ സുവിശേഷം വിതരണം ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെടിരുന്നത് റോമിലെ വയോധികരുടെ സംഘമായിരുന്നു. മിക്കവരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും. അവരെ കണ്ട പാടെ ഫ്രാന്‍സിസ് പാപ്പാ ആഹ്ലാദഭരിതനായി ഉറക്കെ പറഞ്ഞു:

‘തങ്ങളുടെ പേരക്കുട്ടികള്‍ക്കായി വിശ്വാസം പകര്‍ന്നു കൊടുക്കുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും എത്ര അര്‍ഹരമാണ് സുവിശേഷം വിതരണം ചെയ്യുവാന്‍!’ വത്തിക്കാന്‍ സാന്ത മരിയ പീഡിയാട്രിക് ഡിസ്‌പെന്‍സറിയിലെ വോളണ്ടയര്‍മാരുടെ സഹായത്തോടെയാണ് ഈ അപ്പൂപ്പന്‍-അമ്മൂമ്മ സംഘം സുവിശേഷ വാഹകരായത്.

നോമ്പുകാലത്തില്‍ ഓരോ ഗ്രൂപ്പുകളില്‍ നിന്നുമുള്ളവര്‍ സുവിശേഷത്തിന്റെ പ്രതികള്‍ വിതരണം ചെയ്യുന്നത് ഫ്രാന്‍സിസ് പാപ്പ വന്നതു മുതല്‍ പുതുതതായി ആരംഭിച്ച രീതിയാണ്. പലപ്പോഴും ജീവിതത്തിന്റെ ഓരങ്ങളില്‍ നിന്നുള്ളവര്‍ ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭവനരഹിതരും ഉണ്ടായിരുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login