പൈതൃക ദേവാലയ സമുച്ചയം സംരക്ഷിക്കാന്‍ ഗോവാ സര്‍ക്കാര്‍

പൈതൃക ദേവാലയ സമുച്ചയം സംരക്ഷിക്കാന്‍ ഗോവാ സര്‍ക്കാര്‍

പനാജി: പുരാതനതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേവാലയസമുച്ചയം സംരക്ഷിക്കാന്‍ ഗോവ സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപംകൊടുക്കും.

ഓള്‍ഡ് ഗോവയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയ സമുച്ചയം യുനസ്‌കോയുടെ പൈതൃക സ്വത്ത് പട്ടികയില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഈ ദേവാലയ സമുച്ചയം സംരക്ഷിക്കപ്പെടണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവാലയസമുച്ചയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ലോകപ്രശസ്തങ്ങളായ പല സ്മാരകങ്ങളും ഓള്‍ഡ് ഗോവ ദേവാലയ സമുച്ചയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ബസിലിക്ക, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളില്‍ ഒന്നായ സേ കത്തീഡ്രല്‍, സെന്റ് പോള്‍സ് കേളേജ്, സെന്റ് ഓഗ്‌സ്ബര്‍ഗ് ദേവാലയം തുടങ്ങിയവയെല്ലാം ഓള്‍ഡ് ഗോവ ദേവാലയ സമുച്ചയത്തിന്റെ ഭാഗങ്ങളാണ്.

ദേവാലയസമുച്ചയവുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രത്യേകസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംരക്ഷണത്തിന്റെ  തുടര്‍പ്രക്രിയകള്‍.

You must be logged in to post a comment Login