പൈശാചിക പ്രവൃത്തി അവസാനിപ്പിക്കണം; ചൈന

പൈശാചിക പ്രവൃത്തി അവസാനിപ്പിക്കണം; ചൈന

downloadസെചിയാങ്; ചൈനീസ് ഭരണാധികാരികളോട് സെചിയാങ്ങിലെ് ഔദ്യോഗിക സഭാവൃന്തങ്ങളുടെ അഭ്യര്‍ത്ഥന. കത്തോലിക്കാപള്ളികളില്‍ നിന്ന് കുരിശുരൂപം എടുത്തുനീക്കുന്ന പ്രവൃത്തി അവസാനിപ്പിക്കണം. പൈശാചികപ്രവൃത്തിയെന്നാണ് സംയുക്തപ്രസ്താവനയില്‍ സഭാവൃന്തങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ പ്രവൃത്തി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കത്തോലിക്കാ പുരോഹിതര്‍ ഇതില്‍ രോഷാകുലരാണെന്നും ഒരു ഡസനോളം നേതാക്കള്‍ ഒപ്പുവച്ച പ്രസ്താവന വ്യക്തമാക്കി. കത്തോലിക്കാപള്ളികളില്‍ നിന്ന് കുരിശുനീക്കാന്‍ ആരംഭിച്ചത് 2013 മുതല്ക്കാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം  ആയിരത്തിലധികം പള്ളികളില്‍ നിന്ന് കുരിശു നീക്കം ചെയ്തിട്ടുണ്ട്.വെന്‍ചോയില്‍ നിന്ന് കഴിഞ്ഞവര്‍ഷം നാല്പതു കുരിശുകളാണ് എടുത്തുമാറ്റിയത്. രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഹാങ്‌ചോ, തായ്‌ചോ എന്നിവിടങ്ങളില്‍ നി്ന്നും കുരിശ് മാറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി കുരിശ് നീക്കിയത് ഹാങ്‌ചോയില്‍ നിന്നാണ്.
കുരിശ് ക്രൈസ്തവവിശ്വാസത്തിന്റെ അടയാളമാണ്. എല്ലാ പള്ളികളും നിയമപരമായി അംഗീകാരമുള്ളവയുമാണ്. നിര്‍ബന്ധപൂര്‍വ്വം കുരിശുകള്‍ നീക്കം ചെയ്യുന്നത് എന്തിന് എന്നതിന് തൃപ്തികരമായ മറുപടി നല്കാനും ഭരണകൂടത്തിന് കഴിയുന്നില്ല. സഭാവൃന്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login