പൊങ്ങച്ചത്തിനും അഹങ്കാരത്തിനും മരുന്നു കുറിച്ച് ഫ്രാന്‍സിസ് പാപ്പ

പൊങ്ങച്ചത്തിനും അഹങ്കാരത്തിനും മരുന്നു കുറിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും വഴിയെ ചലിക്കാതിരിക്കാന്‍ മലയിലെ പ്രസംഗത്തില്‍ യേശു സൂചിപ്പിക്കുന്ന അഷ്ടസൗഭാഗ്യങ്ങളെ അനുകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് പറഞ്ഞു.

ക്രിസ്ത്യാനികളുടെ ജീവിതപാതയില്‍ വെളിച്ചം പകരുന്ന വഴിവിളക്കായി അഷ്ടസൗഭാഗ്യങ്ങളെ കാണണമെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

സമ്പത്ത് നല്ലതാണ്. എന്നാല്‍, സമ്പത്തിനോടുള്ള അമിത താത്പര്യം ഒരുതരം വിഗ്രഹാരാധനയായി മാറുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള തെറ്റായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നത് തെന്നലുള്ള വഴിയേ സഞ്ചരിക്കുന്നതു പോലെയാണ്. അത് ഒരുവന്റെ നാശത്തിലായിരുക്കും അവസാനിക്കുക. പാപ്പ കൂട്ടിചേര്‍ത്തു.

അഷ്ടസൗഭാഗ്യങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള സൗഭാഗ്യമായി പാപ്പ ചൂണ്ടിക്കാണിച്ചത് വിനയത്തെയാണ്. വിനയമുള്ളവരാകുന്നതിലൂടെ നാം ദൈവവുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. വിനീതഹൃദയരാവുക വഴി ദൈവത്തെ കൂടുതല്‍ അറിയുവാനും ആരാധിക്കുവാനും സാധിക്കുമെന്ന് പാപ്പ പറഞ്ഞു.

You must be logged in to post a comment Login