പൊതു വൈഫൈയില്‍ പോണോഗ്രഫി തടഞ്ഞ് സ്റ്റാര്‍ബക്ക്, മക്‌ഡൊണാള്‍ഡ്‌സ്

പൊതു വൈഫൈയില്‍ പോണോഗ്രഫി തടഞ്ഞ് സ്റ്റാര്‍ബക്ക്, മക്‌ഡൊണാള്‍ഡ്‌സ്

വാഷിംങ്ടണ്‍ ഡി സി: പ്രസിദ്ധ ഫാസ്റ്റ് ഫുണ്ട് റസ്റ്റൊറന്റുകളായ മാക്‌ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്ക് എന്നിവര്‍ തങ്ങളുടെ ഭക്ഷണശാലകളിലെ വൈഫൈയില്‍ അശ്ലീലചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

നാഷണല്‍ സെന്റര്‍ ഓണ്‍ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍, അശ്ലീലതയ്‌ക്കെതിരെയുള്ള സംഘടനായ ഇനഫ് ഈസ് ഇനഫ് എന്നിവരുടെ പ്രചരണത്തെ പിന്തുടര്‍ന്നാണ് മക്‌ഡൊണാള്‍ഡ്‌സ് അമേരിക്കയില്‍ പൊതു വൈഫൈയില്‍ ഇന്റര്‍നെറ്റ് ഫില്‍റ്ററുകള്‍ സ്ഥാപിച്ചത്.

ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നല്‍കാന്‍ മക്‌ഡൊണ്ള്‍ഡ്‌സ് ബാദ്ധ്യസ്ഥരാണ്. അമേരിക്കയിലെ ഏതാണ്ട് 14,000 മക്ഡൊണാള്‍ഡ്‌സ് ഭക്ഷണശാലകളില്‍ ഇന്ന് ഇന്റര്‍നെറ്റ് ഫില്‍റ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളുടെ വക്താവ് പറഞ്ഞു.

പൊതു വൈഫൈയില്‍ അശ്ലീലത തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ യുക്കെയിലെ മക്‌ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്ക് ഭക്ഷണശാലകള്‍ കഴിഞ്ഞമാസം സ്വീകരിച്ചിരുന്നു.

You must be logged in to post a comment Login