പോക്കിമോന്‍ഗോ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓറഞ്ച് കൗണ്ടി ബിഷപ്പിന്റെ ചിത്രം ട്വിറ്ററില്‍

പോക്കിമോന്‍ഗോ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓറഞ്ച് കൗണ്ടി ബിഷപ്പിന്റെ ചിത്രം ട്വിറ്ററില്‍

ഓറഞ്ച് കൗണ്ടി: ഓറഞ്ച് കൗണ്ടി ബിഷപ്പ് മൊബൈലില്‍ പോക്കിമോന്‍ഗോ
കളിക്കുന്നതാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ബിഷപ്പ് കെവിന്‍ വാനാണ്
നവമാധ്യമശ്രദ്ധ നേടിയ ഓറഞ്ച് കൗണ്ടി ബിഷപ്പ്.

ക്രൈസ്റ്റ് കത്തീഡ്രല്‍ ക്യാമ്പസിന്റെ മുറ്റത്ത് പോക്കിമോന്‍ഗോ കളിക്കുന്ന ബിഷപ്പ് കെവിന്റെ
മൂന്നു ചിത്രങ്ങള്‍ ഇദ്ദേഹം തന്നെയാണ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

എന്നാല്‍ പോക്കിമോന്റെ പുറകെ പോകുന്നതിനു പകരം യേശുവിനെ അന്വേഷിക്കുവിന്‍ എന്ന് ഗ്രീന്‍ ബേ ബിഷപ്പായ ഡേവിഡ് റിക്കന്‍ ട്വീറ്റ് ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്.

You must be logged in to post a comment Login