പോക്കോമോന് എതിരെ സഭാധികാരികള്‍

പോക്കോമോന് എതിരെ സഭാധികാരികള്‍

മനില: സാങ്കേതികത നല്ല കാര്യം തന്നെ. പക്ഷേ അത് ഉപയോഗിക്കുന്നതില്‍ ഇത്തിരിയൊക്കെ അച്ചടക്കം നല്ലതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഫിലിപ്പൈന്‍സിലെ സഭാധികാരികള്‍. വന്നുവന്ന് പോക്കോമോന്‍ ഗോ തരംഗം പള്ളിക്കുള്ളിലും എത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് സഭാധികാരികള്‍ക്ക് നല്‌കേണ്ടി വന്നത്.

വികസനത്തെ സഭ സ്വാഗതം ചെയ്യുന്നു. സാങ്കേതികത നല്ലതുമാണ്. എന്നാല്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്ന് വഴിവിട്ട് മൊബൈല്‍ ഫോണ്‍ ഗെയിംമുകള്‍ക്ക് അടിമകളായിത്തീരുമ്പോള്‍ സാങ്കേതികത ദുഷിച്ചതായി തീരുന്നു. ഒരു ഹോബി എന്ന നിലയില്‍ പോക്കോമോന്‍ കളിക്കുന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ക്രിയാത്മകത അത് നഷ്ടപ്പെടുത്തിത്തുടങ്ങുമ്പോള്‍ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. മിന്‍ഡാനോയിലെ നോട്ടെര്‍ഡാം കോളജ് പ്രസിഡന്റ് ബ്രദര്‍ മാനുവല്‍ ഡി ലിയോന്‍ പറയുന്നു.

ക്യൂബാ വോ ബിഷപ് ഹെനേസ്റ്റോ, മൊബൈല്‍ ഗെയിമുകള്‍ കുടുംബങ്ങളെയും വ്യക്തിബന്ധങ്ങളെയും രോഗാതുരമാക്കുന്നു എന്ന കാര്യത്തില്‍ താക്കീതു നല്കിയിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിക്കുക ഇത്തരം ഗെയിമുകള്‍.

അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login