പോപ്പിനെക്കുറിച്ചുള്ള പരാമര്‍ശം: ഹൃതിക് റോഷന്‍ മാപ്പ് പറയണമെന്ന് ക്രൈസ്തവസമൂഹം

പോപ്പിനെക്കുറിച്ചുള്ള പരാമര്‍ശം: ഹൃതിക് റോഷന്‍ മാപ്പ് പറയണമെന്ന് ക്രൈസ്തവസമൂഹം

മുംബൈ: ബോളിവുഡ് താരം ഹൃതിക് റോഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് നടത്തിയ പരാമര്‍ശം ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തിയെന്നും മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസ്താവന പിന്‍വലിച്ച് നടന്‍ മാപ്പുപറയണമെന്നും ദ ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയ്‌സ് എന്ന സംഘടന ആവശ്യപ്പെട്ടു. പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ ഏഴു ദിവസത്തെ അവധിയും  കൊടുത്തിട്ടുണ്ട്. സംഘടനയുടെ ദേശീയ പ്രസിഡന്റ് അബ്രഹാം മത്തായി അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡ് 295 എ സെക്ഷന്‍ അനുസരിച്ചാണ് നടനെതിരെ ക്രിമിനല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരിയിലായിരുന്നു പോപ്പിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഹൃതിക് റോഷന്‍ ട്വീറ്റ് ചെയ്തത്.

You must be logged in to post a comment Login