പോപ്പിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥം കൊടുത്തു;വത്തിക്കാനിലെ ഇടവക രണ്ട് അഭയാര്‍ത്ഥി കുടുംബങ്ങളെ സ്വീകരിച്ചു

വത്തിക്കാന്‍: രണ്ട് അഭയാര്‍ത്ഥി കുടുംബങ്ങള്‍ ഇനിമുതല്‍ വത്തിക്കാനിലെ ഇടവകയുടെ തണലില്‍. സെന്റ് അന്ന ഇടവകയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുമാണ് അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വാഗതമേകിയത്. മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്ന സിറിയന്‍ കുടുംബത്തെയാണ് സെന്റ് അന്ന സ്വീകരിച്ചത്. അമ്മയും അഞ്ച് മക്കളും അടങ്ങുന്ന എരിത്രിയന്‍ കുടുംബത്തെയാണ് സെന്റ് പീറ്റേഴസ് ബസിലിക്ക സ്വീകരിച്ചത്. 2015 സെപ്തംബര്‍ ആറിലെ ത്രികാലജപപ്രാര്‍ത്ഥനയില്‍ യൂറോപ്പ് ഓരോ അഭയാര്‍ത്ഥികുടുംബങ്ങളെയും സ്വീകരിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

You must be logged in to post a comment Login