പോപ്പ് ഗായിക മഡോണയ്‌ക്കെതിരെ സിങ്കപ്പൂര്‍ ആര്‍ച്ച്ബിഷപ്പ്‌

പോപ്പ് ഗായിക മഡോണയ്‌ക്കെതിരെ സിങ്കപ്പൂര്‍ ആര്‍ച്ച്ബിഷപ്പ്‌

സിങ്കപ്പൂര്‍: മഡോണയെക്കാളും നന്നായി സിങ്കപ്പൂരിലെ സംഗീതാരാധകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ പോപ് ഗായികയായ മഡോണ ലൂസി സികോനിയുടെ സംഗീതാവതരണരീതിയെ വിമര്‍ശിച്ച് സിങ്കപ്പൂര്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ്പ് വില്യം ഗോഹ് പറഞ്ഞു. മഡോണയുടെ സംഗീതമേള കത്തോലിക്കരിലും ക്രൈസ്തവരിലും അനാവശ്യമായ ചലനം സൃഷ്ടിക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. റിബല്‍ ഹാര്‍ട്ട് എന്ന പേരിലുള്ള മഡോണയുടെ ടൂറിന്റെ ഭാഗമായി ഫെബ്രുവരി 28ന് സിങ്കപ്പൂരില്‍ എത്തുവാനിരിക്കെയാണ് ആര്‍ച്ച്ബിഷപ്പ് ഇവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

അനാദരവും, സുഖലോലുപതയും, എതിര്‍പ്പും, അശ്ലീലവും പ്രകടമാക്കുന്ന കപട കലകളെ പ്രോത്സാഹിപ്പികരുത്. നേരേമറിച്ച്, ലോകത്തെകുറിച്ചും കലകളെക്കുറിച്ചും ക്രൈസ്തവ വിശ്വാസം നല്‍കുന്ന വ്യത്യസ്തകാഴ്ചപാടുകളെക്കുറിച്ച് ചിന്തിക്കണം. ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ നന്മയും സത്യവും സ്‌നേഹവും ആദരവും ഐക്യവും പ്രോത്സാഹിപ്പിച്ച് നമ്മെ ദൈവത്തിലെത്തിക്കുന്ന സത്യകലകളെയാണ് നാം മുറുകെ പിടിക്കേണ്ടത്.  ആര്‍ച്ച്ബിഷപ്പ്  പറഞ്ഞു.

ക്രൈസ്തവ ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രകോപനകരമായ സംഗീതാവതരണത്തിന് കുപ്രസിദ്ധി നേടിയ സംഗീതതാരമാണ് മഡോണ.

You must be logged in to post a comment Login