പോപ്പ്- പാത്രിയാര്‍ക്ക സംയുക്ത പ്രസ്താവനയില്‍ യുക്രൈനിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപിന് നിരാശ

പോപ്പ്- പാത്രിയാര്‍ക്ക സംയുക്ത പ്രസ്താവനയില്‍ യുക്രൈനിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപിന് നിരാശ

യുക്രൈയിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലും തമ്മില്‍ ഫെബ്രുവരി 12 ന് ക്യൂബയില്‍ വച്ചു നടത്തിയ ചരിത്രസംഗമത്തില്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ യുക്രൈനിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ് സിവാറ്റോസ്ലാവ് ഷെവ്ചുക്ക് നിരാശ രേഖപ്പെടുത്തി. രണ്ടു വിഭാഗവും വ്യത്യസ്തമായ രീതിയിലാണ് ഈ കണ്ടുമുട്ടലിനെ വിലയിരുത്തിയതെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയ സംഭവമായിട്ടാണ് ഈ കണ്ടുമുട്ടലിനെ വിലയിരുത്തിയത്. എന്നാല്‍ റഷ്യന്‍ പാത്രിയാര്‍ക്കയെ സംബന്ധിച്ച് മതപരമായ ഒരു കാര്യമായിരുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login