പോപ്പ് ഫ്രാന്‍സിസ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

കോട്ടയം: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ(കെഎംസിഎ) നേതൃത്വത്തിലുള്ള പോപ്പ് ഫ്രാന്‍സിസ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.  ലൂര്‍ദ്ദ് മാതാ പാരിഷ് ഹാളിലാണ് ചടങ്ങുകള്‍ നടനന്നത്. എസ്എസ്എല്‍സി പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 220 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 5500 രൂപ വീതം സ്‌കോളര്‍ഷിപ്പ് തുകയായി ലഭിച്ചു.

ദീപിക ചീഫ് എഡിറ്റര്‍ ഫാദര്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യാതിഥിയായിരുന്നു. കെഎംസിഎ ട്രസ്റ്റ് പ്രസിഡന്റ് ബാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് ജസ്മി മരിയ നന്ദി അര്‍പ്പിച്ചു.

You must be logged in to post a comment Login