പോര്‍ട്ട്‌സ്മൗതില്‍ വാഴ്ത്തപ്പെട്ട ലൂയി സെലിഗ്വരിന്‍ ദമ്പതികളുടെ തിരുശേഷിപ്പ് വണങ്ങി

പോര്‍ട്ട്‌സ്മൗതില്‍ വാഴ്ത്തപ്പെട്ട ലൂയി സെലിഗ്വരിന്‍ ദമ്പതികളുടെ തിരുശേഷിപ്പ് വണങ്ങി

Zelie_and_Louis_Martinവേദപാരംഗതയായ ലിസ്യൂവിലെ തെരേസായുടെ മാതാപിതാക്കളും വാഴ്ത്തപ്പെട്ടവരുമായ ലൂയി-സെലിഗ്വരിന്‍ ദമ്പതികളുടെ തിരുശേഷിപ്പ് ഇംഗ്ലണ്ടിലൂടെ കൊണ്ടുവരവേ പോര്‍ട്ട്‌സ് മൗത്തില്‍ അല്പസമയം വണക്കത്തിനായി പ്രദര്‍ശിപ്പിച്ചു. പോര്‍ട്ട്‌സ്മൗത് ബിഷപ്പ് പോള്‍ ഈഗന്‍ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കുടുംബസിനഡ് മധ്യേ ലൂയി-സെലി ദമ്പതികളെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.

ദിവ്യബലിമധ്യേ ബിഷപ്പ് പോള്‍ ഈഗന്‍ സന്ദേശം നല്‍കവേ പുണ്യാത്മാക്കളായ ദമ്പതികളുടെ ജീവിതത്തെ ശ്ലാഘിച്ചു. 1858ല്‍ വിവാഹിതരായ ഇവര്‍ക്ക ഒന്‍പതു കുട്ടികളുണ്ടായെങ്കിലും നാലുപേര്‍ ശൈശവത്തില്‍ തന്നെ രോഗബാധിതരായി മരണമടയുകയായിരുന്നു. വി: കൊച്ചുത്രേസ്യാ അടക്കമുള്ള ശേഷിച്ച അഞ്ചുമക്കളെയും ദൈവഭയത്തില്‍ വളര്‍ത്തി. വ്യത്യസ്തമായ സ്വഭാവമുള്ളവരായിരുന്നെങ്കിലും ഈ ദമ്പതികള്‍ പരസ്പരസ്‌നേഹത്തിലും വിശാസത്തിലും ഐക്യപ്പെട്ട് മാതൃകാപരമായ ദാമ്പത്യജീവിതം നയിച്ചു. അനുദിന ദിവ്യബലിയില്‍ പങ്കുചേര്‍ന്നുകൊണ്ട് വിശ്വസ്തതയിലും ദൈവികാനന്ദത്തിലും ജീവിക്കുകയും പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് ഇവര്‍ ലാളിത്യമാര്‍ന്നക്രിസ്തീയ ജീവിതം നയിച്ചു..

You must be logged in to post a comment Login