പോര്‍ണോഗ്രഫി എന്ന അടിമത്തത്തില്‍ നിന്നും സഭ നിങ്ങളെ രക്ഷിക്കും: യുഎസ് ബിഷപ്പുമാര്‍

വാഷിംങ്ടണ്‍: പോര്‍ണോഗ്രഫിക്കു അടിമകളായിട്ടുള്ളവരെ അതില്‍ നിന്നും രക്ഷപെടുത്താന്‍ സഭ എന്നും കൂടെയുണ്ടാകുമെന്ന് യുഎസ് ബിഷപ്പുമാര്‍. ഇത് ഒരു ആഗോള പ്രശ്‌നമാണ്. കരുണയൂടെ മനസ്സിന്റെ ഈ രോഗം സൗഖ്യമാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നും ഇതു സംബന്ധിച്ച് ബിഷപ്പുമാര്‍ തയ്യാറാക്കിയ പാസ്റ്ററല്‍ ലെറ്ററില്‍ പറയുന്നു.

‘പോര്‍ണോഗ്രഫി എന്ന തിന്‍മക്ക് അടിമകളായി മുറിവേല്‍ക്കപ്പെട്ടവരെ സൗഖ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെയാണ് പോര്‍ണോഗ്രഫി എന്ന വില്ലന്‍ തകര്‍ത്തിട്ടുള്ളത്. അത്തരമവസ്ഥകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ബിഷപ്പുമാര്‍ പറഞ്ഞു.

സ്‌നേഹത്തിന് എതിരു നില്‍ക്കുന്ന ഘടകമായാണ് പോര്‍ണോഗ്രഫിയെ ബിഷപ്പുമാര്‍ വിശേഷിപ്പിച്ചത്. അത് പ്രോത്സാഹിപ്പിക്കുന്നത് ഉപഭോഗസംസ്‌കാരത്തെയാണ്. അത് സ്‌നേഹം തേടുന്നില്ല. വ്യഭിചാരം, ഗാര്‍ഹിക പീഡനം, തുടങ്ങിയ തിന്‍മകളിലേക്കും പോര്‍ണോഗ്രഫി വഴിതെളിക്കുന്നു. ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login