പോര്‍സിങ്ക്യൂളായില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ ഇമാമുമായി കണ്ടുമുട്ടി

പോര്‍സിങ്ക്യൂളായില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ ഇമാമുമായി കണ്ടുമുട്ടി

അസ്സീസി: അസ്സീസിയിലെ മാലാഖമാരുടെ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ പെറുജ്യായിലെ ഇമാം അബ്ദുള്‍ ഖാദര്‍ മുഹമ്മദുമായി കണ്ടുമുട്ടി. ഏതാനും നിമിഷങ്ങള്‍ മാത്രമേ കൂടിക്കാഴ്ച നീണ്ടുനിന്നുള്ളൂ.

ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറുത്തുകൊന്ന ഫാ. ഹാമെലിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ഞായറാഴ്ച ഇറ്റലിയില്‍ പലയിടത്തുമെന്നതുപോലെ പെറുജ്യയിലും നടന്ന വിശുദ്ധ ബലിയില്‍ ഐക്യദാര്‍ഢ്യവുമായി ഇമാം അബദുള്‍ ഖാദര്‍ മുഹമ്മദും പങ്കെടുത്തിരുന്നു.

You must be logged in to post a comment Login