പോലീസുകാര്‍ക്കു വേണ്ടി ഇന്ന് അമേരിക്കയില്‍ അയ്യായിരം ജപമാല പ്രാര്‍ത്ഥനകള്‍

പോലീസുകാര്‍ക്കു വേണ്ടി ഇന്ന് അമേരിക്കയില്‍ അയ്യായിരം ജപമാല പ്രാര്‍ത്ഥനകള്‍

വാഷിംങ്ടണ്‍: ഇന്ന് കര്‍മ്മലമാതാവിന്റെ തിരുനാള്‍ദിനം. ഇതോട് അനുബന്ധിച്ച അമേരിക്കയില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് വേണ്ടി അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന പ്രാര്‍ത്ഥനാസംഘത്തിന്റെ നേതൃത്വത്തില്‍ അയ്യായിരം ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കും. യുഎസിന്റെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അടുത്തയിടെ യുഎസില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് ഉദ്യോസസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ സുരക്ഷയ്ക്കും ജീവനും വേണ്ടിയാണ് ഈ പ്രാര്‍ത്ഥന.

അമേരിക്ക നീഡ്‌സ് ഫാത്തിമ എല്ലാ വര്‍ഷവും രാജ്യത്ത് മുഴുവനും ഇത്തരത്തിലുള്ള ജപമാല പ്രാര്‍ത്ഥനകള്‍ വിവിധ നിയോഗങ്ങള്‍ക്കായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്.

You must be logged in to post a comment Login