പോളണ്ടിലെ കറുത്ത മാതാവും ഫ്രാന്‍സിസ് പാപ്പയും

പോളണ്ടിലെ കറുത്ത മാതാവും ഫ്രാന്‍സിസ് പാപ്പയും

റോം: ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുവാനായി റോമില്‍ നിന്ന് പോളണ്ടിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രയിലെ ആദ്യത്തെ സന്ദര്‍ശനം കറുത്ത മാതാവ് അഥവാ സെസ്‌റ്റോചൊവായിലെ മാതാവ് എന്ന പേരില്‍ അറിയപ്പെടുന്ന മാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.

പോളന്‍ഡിന്റെ രാഞ്ജി എന്നറിയപ്പെടുന്ന മാതാവിന്റെ രൂപത്തിന് ലോക യുവജന സംഗമവുമായി വളരെ അടുത്തബന്ധമുണ്ട്. 1991ലെ ലോക യുവജന സംഗമം നടന്നത് സെസ്റ്റോചൊവാ എന്ന സ്ഥലത്താണ്. വീണ്ടും 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രക്കൗവില്‍ യുവജന സംഗമം നടക്കുന്നത്.
അങ്ങനെ ഇത്തവണത്തെ യുവജനസംഗമം നടക്കുമ്പോള്‍ സെസ്റ്റോചൊവാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വച്ച് അന്ന് നടത്തിയ യുവജനസംഗമത്തിന്റെ 25-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിന്‍ഗാമികളുടെ പാതപിന്‍തുടര്‍ന്ന് മാതാവിന്റെ രൂപം പാപ്പ വണങ്ങും. ജൂലൈ 28നാണ് ജസ്‌ന ഗോറയുടെ സന്യാസസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന മാതാവിന്റെ രൂപം പാപ്പ സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login