പോളണ്ടിലെ സഭയ്ക്ക് പാപ്പയുടെ നന്ദി

പോളണ്ടിലെ സഭയ്ക്ക് പാപ്പയുടെ നന്ദി

ക്രക്കൗ: കഴിഞ്ഞമാസം നടന്ന ലോക യുവജനസംഗമത്തില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ അയച്ച സന്ദേശം പോളണ്ട് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്
പ്രസിദ്ധപ്പെടുത്തി.

ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നടുവില്‍ നിങ്ങള്‍ പ്രദര്‍ശിപ്പിച്ച ഉലയാത്ത പ്രതീക്ഷയും അടിയുറച്ച വിശ്വാസവും തന്നെ ഒരുപാട് സ്പര്‍ശിച്ചെന്ന് പോളണ്ടിലെ സഭയ്ക്ക് എഴുതിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മനുഷ്യത്വം തുളുമ്പുന്ന നിങ്ങളുടെ ഉദാത്തമായ സ്‌നേഹത്തിനും നന്ദി. പാപ്പ സന്ദേശത്തിലൂടെ പോളണ്ടിലെ സഭയെ അറിയിച്ചു.

ദൈവകരുണ എല്ലാവര്‍ക്കും പകര്‍ന്ന് ധൈര്യത്തോടും സ്ഥിരോത്സാഹത്തോടും കൂടി പോളണ്ടിലെ സഭയ്ക്ക് മുന്നോട്ട് പോകുവാന്‍ കഴിയട്ടെ. എല്ലാവര്‍ക്കും തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത്, പാപ്പയുടെ അനുഗ്രഹവും നല്‍കി, അദ്ദേഹം സന്ദേശമവസാനിപ്പിച്ചു.

You must be logged in to post a comment Login