പോളണ്ട് പ്രധാനമന്ത്രിയുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി

OSSROM56558_LancioGrandeപോളണ്ട് പ്രധാനമന്ത്രി ഇവ കോപ്പസുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ ക്രാക്കോവില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകയുവജനസമ്മേളനമായിരുന്നു പ്രധാനചര്‍ച്ചാവിഷയം. പ്രാദേശികവിഷയങ്ങളില്‍ പോളണ്ടിലെ സഭയുടെ നിലപാടുകളെയും മാര്‍പാപ്പ അഭിനന്ദിച്ചു. യുക്രൈന്‍ പ്രശ്‌നമടക്കം പല അന്താരാഷ്ട്രവിഷയങ്ങളിലും ഇവര്‍ ചര്‍ച്ച നടത്തി. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പോളണ്ടിലെ വത്തിക്കാന്‍ സെക്രട്ടറി പിയട്രോ പരോളിന്‍, ആര്‍ച്ചബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഖെര്‍ എന്നിവരുമായും ഇവ കോപ്പസ് സംസാരിച്ചു..

You must be logged in to post a comment Login