പോളണ്ട് സന്ദര്‍ശനം; ഫ്രാന്‍സിസ് മാര്‍പാപ്പ ഔഷവിറ്റ്‌സ് സന്ദര്‍ശിക്കും

പോളണ്ട് സന്ദര്‍ശനം; ഫ്രാന്‍സിസ് മാര്‍പാപ്പ ഔഷവിറ്റ്‌സ് സന്ദര്‍ശിക്കും

ഓസ് വിസം: ലോക യുവജനസംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായ ഔഷവിറ്റ്‌സ് സന്ദര്‍ശിക്കുമെന്ന് പോളണ്ടിലെ മെത്രാന്മാര്‍ അറിയിച്ചു. തടവുകാരെ കൂട്ടക്കൊല ചെയ്ത ഡെത്ത് വാളില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കും.

സഹതടവുകാരനു വേണ്ടി മരണം ഏറ്റുവാങ്ങിയ വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെയുടെ സെല്ലിലും പാപ്പായെത്തും. 1941 ലാണ് കോള്‍ബെ മരണമടഞ്ഞത്. 1979 ല്‍ ജോണ്‍ പോള്‍ രണ്ടാമനും 2006 ല്‍ ബെനഡിക്ട് പതിനാറാമനും ഔഷവിറ്റ്‌സ് സന്ദര്‍ശിച്ചിട്ടുണ്ട്. കാക്രോവിലെ ബ്ലോനിയ പാര്‍ക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുരിശിന്റെ വഴി അര്‍പ്പിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ശവകുടീരത്തിലും പാപ്പ പ്രാര്‍ത്ഥിക്കും.

2.5 മില്യന്‍ യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഗമത്തില്‍ പങ്കെടുക്കാനായി എത്തിച്ചേരും. ജൂലൈ 26 മുതല്‍ 31 വരെയാണ് സംഗമം. ഇരുപതിനായിരം വൈദികരും ആയിരത്തി ഇരുനൂറോളം മെത്രാന്മാരും പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പാപ്പ അത്താഴം കഴിക്കുകയും യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുകയും ചെയ്യും.

You must be logged in to post a comment Login